ETV Bharat / state

റോഡ് സുരക്ഷയും ഗതാഗത നിയന്ത്രണവും; ട്രാഫിക് വാർഡൻമാർക്ക് പരിശീലനവും ബോധവത്കരണ ക്ലാസും

250ഓളം വരുന്ന ട്രാഫിക് വാർഡൻമാർക്കാണ് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്‍റെ നിർദേശപ്രകാരം പരിശീലനവും ബോധവത്കരണ ക്ലാസും നൽകിയത്.

റോഡ് സുരക്ഷ  ട്രാഫിക് വാർഡൻ  ട്രാഫിക് വാർഡൻമാർക്ക് പരിശീലനം  ട്രാഫിക് വാർഡൻമാർക്ക് ബോധവത്കരണ ക്ലാസ്  taining for traffic warden in thiruvananthapuram  taining for traffic warden  traffic warden  സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു  ട്രാഫിക് വാർഡൻമാർക്ക് പരിശീലന ക്ലാസ്  ഗതാഗത നിയന്ത്രണം
ട്രാഫിക് വാർഡൻമാർ
author img

By

Published : Jan 23, 2023, 10:34 AM IST

തിരുവനന്തപുരം: റോഡ് സുരക്ഷയുടെ ഭാഗമായി, തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡൻമാർക്ക് പരിശീലനവും ബോധവത്കരണ ക്ലാസും നൽകി. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള 250 ട്രാഫിക് വാർഡൻമാർക്കാണ് തിരുവനന്തപുരം സിറ്റി ട്രാഫിക് യൂണിറ്റിൽ വച്ച് പരിശീലനവും ക്ലാസും നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്‍റെ നിർദ്ദേശപ്രകാരമാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

റോഡ് ഉപയോക്താക്കളോട് മാന്യമായും സഭ്യമായും പെരുമാറുക, റോഡ് സൈഡിലെ അപകടരഹിതവും നിയന്ത്രിതവുമായ പാർക്കിങ് സഹായം, വിദ്യാർഥികളെയും മറ്റ് കാൽനട യാത്രക്കാരെയും റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ഗതാഗത നിയന്ത്രണത്തിൽ ട്രാഫിക് പൊലീസിനെ സഹായിക്കുക, എന്നിവയാണ് വിദഗ്‌ധ പരിശീലന ക്ലാസിന്‍റെ ലക്ഷ്യങ്ങൾ.

ഫൂട്ട്പാത്തിലെ കച്ചവടവും കയ്യേറ്റവും, ഫൂട്ട്‌പാത്തിൽ കൂടിയുള്ള ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും വാർഡന്മാർക്ക് നിർദേശം നൽകി. റോഡ് അപകടങ്ങൾ ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും എമർജൻസി റെസ്പോൺസ് നമ്പറായ 112 എന്ന നമ്പറിൽ ബന്ധപ്പെടുന്നതിനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി 108 വാഹനങ്ങളുടെ സേവനം ലഭ്യമാക്കുകയും വേണം.

വൃത്തിയും വെടിപ്പുമുള്ള യൂണിഫോമും മാന്യവും സഭ്യവും സൗഹാർദ്ദപരവുമായ പെരുമാറ്റവും സേവനവും വഴി സുഗമവും സുരക്ഷിതമായ ട്രാഫിക് സംവിധാനം ഉറപ്പുവരുത്തുന്നതിന് പരിശീലനം ഉപകാരപ്രദമാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. നഗരത്തിലെ അൻപതോളം സ്ഥലങ്ങളിൽ നിലവിൽ നടപ്പിലാക്കിയിരിക്കുന്ന പേ ആൻഡ് പാർക്ക് സംവിധാനത്തിൽ ഡ്യൂട്ടി നോക്കുന്ന ട്രാഫിക് വാർഡൻമാർക്ക് ഗതാഗതം തടസ്സപ്പെടാത്ത രീതിയിലും അപകടങ്ങൾ ഉണ്ടാവാത്ത രീതിയിലും വാഹനങ്ങൾ സുരക്ഷിതമായ രീതിയിൽ പാർക്കിങ് സ്ഥലങ്ങളിൽ ഇടുന്നതിനും പാർക്ക് ചെയ്‌ത വാഹനം റോഡിലേക്ക് ഇറക്കുന്നതിനും പരിശീലനം നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, ആശുപത്രികൾ, ഓഫിസുകൾ, അപകടസാധ്യതയുള്ള സ്ഥലങ്ങൾ, എന്നിവയ്ക്ക് സമീപമുള്ള പാർക്കിങ്ങുകൾ പൂർണമായും ഒഴിവാക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.