തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല പി.ജി സിലബസിൽ സവര്‍ക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങള്‍ ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത തീവ്രഹിന്ദുത്വ പ്രചാരകരുടെ ആശയത്തെ എതിർക്കുകയാണ് വേണ്ടതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ പറഞ്ഞു.
സർവകലാശാല ഈ നടപടി തിരുത്തി സിലബസിൽ നിന്ന് പുസ്തകം പിൻവലിക്കണം. സമഗ്രമായി കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സിലബസ് പിൻവലിക്കണമെന്ന ആവശ്യം എസ്.എഫ്.ഐ ഉന്നയിക്കുന്നത്. മറ്റു പ്രസ്താവനകൾ നടത്തിയവരെ സംഘടന പിൻതുണയ്ക്കുന്നില്ലെന്നും സച്ചിൻദേവ് വ്യക്തമാക്കി.
പുസ്തകം ഉൾപ്പെടുത്തിയ നടപടി അനുകൂലിച്ച് കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർമാൻ എം.കെ ഹസ്സന്‍ രംഗത്തെത്തിയിരുന്നു. ഈ പ്രസ്‌താവനയെ സംസ്ഥാന നേതൃത്വം പൂര്‍ണമായും തള്ളുകയായിരുന്നു.
ALSO READ: സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വി.സിയോട് വിശദീകരണം തേടി