തിരുവനന്തപുരം:സ്വപ്‌ന സുരേഷിന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിന്‍റെ ആധികാരികതയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കി. ശബ്‌ദ സന്ദേശം റെക്കോര്‍ഡ് ചെയ്‌ത സ്ഥലത്തെ കുറിച്ചും വ്യക്തിയെ കുറിച്ചും തിയ്യതി സംബന്ധിച്ചും അന്വേഷണം വേണം. സന്ദേശം പ്രസിദ്ധീകരിച്ച മാധ്യമത്തിന് എങ്ങനെ ലഭിച്ചു എന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ കത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു.
സ്വപ്‌ന സുരേഷിനെ നിരവവധി പേര്‍ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെ നിയമ നടപടിക്കു നീങ്ങുന്നതിനിടെയാണ് ഫോണ്‍ സന്ദേശത്തിന്‍റെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കിയത്.