ETV Bharat / state

'വായനയുടെ വിസ്‌മയ ലോകം': ചരിത്ര പുസ്‌തകങ്ങളുടെ കലവറയായി എസ്.എം.വി സ്‌കൂൾ - കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

20,000ത്തിലേറെ പുസ്‌തകങ്ങളാണ് എസ്.എം.വി സ്‌കൂൾ ലൈബ്രറിയിലുള്ളത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന അച്ചടി യന്ത്രവും ലൈബ്രറിയിലുണ്ട്.

എസ്എംവി സ്‌കൂൾ  പുസ്‌തകങ്ങളുടെ കലവറ  ചരിത്ര പുസ്‌തകങ്ങൾ  ലൈബ്രറി  തിരുവിതാംകൂറിലെ ലൈബ്രറി  SVM School library  എസ്എംവി സ്‌കൂൾ ലൈബ്രറി  library thiruvananthapuram  അച്ചടി നിർമാണ യന്ത്രങ്ങൾ എസ്എംവി സ്‌കൂൾ  കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  സ്‌കൂൾ ലൈബ്രറി
എസ്.എം.വി സ്‌കൂൾ
author img

By

Published : Dec 22, 2022, 12:20 PM IST

വായനയുടെ വിസ്‌മയ ലോകവുമായി എസ്.എം.വി സ്‌കൂൾ ലൈബ്രറി

തിരുവനന്തപുരം: തിരുവിതാംകൂറിലെ ആദ്യത്തെ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. എസ്.എം.വി സ്‌കൂൾ എന്നറിയപ്പെടുന്ന ശ്രീമൂല വിലാസം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ. ചരിത്ര പുസ്‌തകങ്ങളുടെ ഒരു അപൂർവ ശേഖരമാണിത്. പഴയതും പുതിയതുമായ 20,000ത്തിലേറെ പുസ്‌തകങ്ങളുടെ ശേഖരമാണ് സ്‌കൂളിലുള്ളത്. ഇവയിൽ 5,000ത്തിലേറെ പുസ്‌തകങ്ങൾ 75 കൊല്ലത്തിലേറെ പഴക്കമുള്ളവയാണ്.

മലയാളം തമിഴ് ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് തുടങ്ങി ബ്രെയിൻ ലിപിയിലെ ഗ്രന്ഥങ്ങൾ വരെ ഇവിടെയുണ്ട്. 19-ാം നൂറ്റാണ്ടിൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളടക്കം ശാസ്ത്രം, സാഹിത്യം, ചരിത്രം തുടങ്ങി വിവിധ വിജ്ഞാന മേഖലകളിലെ അമൂല്യമായ ഗ്രന്ഥങ്ങളും ഇവയിലുണ്ട്. പുതിയകാലത്തെ വായനകളെ വിദ്യാർഥികൾക്ക് അറിയുന്നതിന് വേണ്ടി എല്ലാതരത്തിലുമുള്ള മാഗസിനുകളും പീരിയോഡിക്കൽസും വിദ്യാർഥികൾക്കായി ഇവിടെ എത്തിച്ചു കൊടുക്കുന്നുണ്ട്.

കാലപ്പഴക്കത്താൽ നശിച്ചുക്കൊണ്ടിരിക്കെയാണ് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രത്യേക ഫണ്ടിൽ നിന്നും ലഭിച്ച സഹായത്തോടെ ലൈബ്രറി പുതുക്കിപ്പണിതത്. വിദ്യാർഥികൾക്ക് ഇത്തരം പുസ്‌തകങ്ങൾ എത്തിച്ചു നൽകുന്നതിലൂടെ അവരെ ചരിത്രത്തോട് കൂടുതൽ അടുപ്പിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

അധ്യാപകരിൽ നിന്ന് കേട്ടറിവ് മാത്രമുള്ള ഒരു രൂപ, രണ്ട് രൂപ വിലയുള്ള പുസ്‌തകങ്ങൾ നേരിട്ട് കാണാനും വായിക്കാനും കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് എസ്എംവി സ്‌കൂളിലെ വിദ്യാർഥികൾ. നിലവിൽ പകുതിയോളം പുസ്‌തകങ്ങൾ മാത്രമേ വിദ്യാർഥികൾക്ക് ലഭ്യമാക്കിയിട്ടുള്ളു. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന അച്ചടിയന്ത്രങ്ങളടക്കം സ്‌കൂൾ ലൈബ്രറിയിലുണ്ട്. ഉടൻതന്നെ അതും വിദ്യാർഥികൾക്ക് കാണാനും പഠിക്കാനും നൽകും.

കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പിന്‍റെ നേതൃത്വത്തിൽ പുസ്‌തകങ്ങളുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നുണ്ട്. ലൈബ്രറി സൈറ്റിൽ പരിശോധിച്ചാൽ പുസ്‌തകങ്ങളുടെ വിവരങ്ങൾ ഇനി ലഭ്യമാവും. ഇവരുടെ നേതൃത്വത്തിലായിരുന്നു ലൈബ്രറി പുതുക്കി പണിതത്. പുരാതനമായ കെട്ടിടത്തിന്‍റെ സംരക്ഷണവും ഇതോടൊപ്പം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.