തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് 65 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു. ആങ്കോട് സ്വദേശി കൃഷ്ണൻകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയുമായി പിരിഞ്ഞ് വര്‍ഷങ്ങളായി ഒറ്റക്കാണ് താമസം. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജസ് അടച്ചതോടെ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മദ്യം കിട്ടിയില്ല; മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു - lock-down
നെയ്യാറ്റിൻകര മാരായമുട്ടത്താണ് സംഭവം. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജസ് അടച്ചതോടെ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.