തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് നാല് രൂപ സബ്‌സിഡി അനുവദിക്കാൻ സർക്കാർ തീരുമാനം. മുൻകാല പ്രാബല്യത്തോടെ ജൂലൈ മുതൽ സബ്‌സിഡി നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എട്ട് മാസക്കാലത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ഷീര സൊസൈറ്റികളിൽ പാൽ എത്തിക്കുന്ന മുഴുവൻ പേർക്കും ആനുകൂല്യം ലഭിക്കും. ഓണത്തിന് മുമ്പായി കർഷകരുടെ അക്കൗണ്ടിൽ പണമെത്തുമെന്നും മന്ത്രി പറഞ്ഞു. കർഷകർ ഉത്‌പാദന ചിലവിൽ ബുദ്ധിമുട്ടുന്നത് പരിഗണിച്ചാണ് സബ്‌സിഡി നൽകുന്നത്.
മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.