ETV Bharat / state

മനുഷ്യക്കടത്ത് തടയാന്‍ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി - മനുഷ്യക്കടത്ത് തടയാന്‍ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ നിരീക്ഷണം

എല്ലാ തരം വിദേശ റിക്രൂട്ട്‌മെന്‍റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണം. മനുഷ്യക്കടത്ത് നിരീക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫിസറായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി.

prevent human trafficking  Strict surveillance has been instituted to prevent human trafficking  Kerala Chief minister about human trafficking  മനുഷ്യക്കടത്ത് തടയാന്‍ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ നിരീക്ഷണം  മനുഷ്യക്കടത്ത് തടയാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
മനുഷ്യക്കടത്ത് തടയാന്‍ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 18, 2022, 12:46 PM IST

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫിസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്ക്‌ അനുസൃതമായി സത്വര നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്‍റ് തട്ടിപ്പുകള്‍ തടയുന്നതിന് പൊലീസിന്‍റെ സൈബര്‍ വിഭാഗത്തിന്‍റെ സേവനവും പ്രയോജനപ്പെടുത്തും.

വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നതിന് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിങ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെ നിന്നും മറ്റു രാജ്യങ്ങളില്‍ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്‌മെന്‍റ് ഏജന്‍സികളുടെ രീതി.

അതിനാല്‍ സ്‌പോണ്‍സറെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എല്ലാ തരം വിദേശ റിക്രൂട്ട്‌മെന്‍റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ ഇത്തരം ചൂഷണങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളൂവെന്നും അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകവേ മുഖ്യമന്ത്രി വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.