ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം - Thiruvananthapuram Medical College

രാവിലെ ഒമ്പത് മുതല്‍ 12 വരെ 50 രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം

തിരുവനന്തപുരം മെഡിക്കല്‍ കോളജ്  ഒ.പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം  ഒ.പി വിഭാഗം  Thiruvananthapuram Medical College  Strict control in the OP section
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം
author img

By

Published : Jul 21, 2020, 1:54 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം. ഒ.പിയിലെ ഓരോ വിഭാഗത്തിലും രാവിലെ ഒമ്പത് മുതല്‍ 12 വരെ അടിയന്തര തുടര്‍ ചികിത്സ ആവശ്യമുള്ള 50 രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം. നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാകാത്ത രോഗികള്‍ക്കാകും ചികിത്സ. മറ്റുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ ഫോണിലൂടെ ചികിത്സ ലഭ്യമാക്കും. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നേരിട്ടെത്തുന്നവര്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒ.പിയില്‍ ഒരു ദിവസം 50 ല്‍ അധികം പേര്‍ ചികിത്സ തേടിയെത്തിയാല്‍ അവര്‍ക്ക് ഒ.പി വിഭാഗത്തിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയുന്ന ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ച് ചികിത്സ തേടാം. ഈ സന്ദര്‍ഭത്തില്‍ ഒരു രോഗിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ രോഗിക്ക് ഡോക്ടറെ നേരില്‍ കാണാന്‍ അവസരം നല്‍കും. ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെയായിരിക്കും ഈ സൗകര്യം. സുരക്ഷാ മുന്‍ കരുതലിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് രോഗികള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.