ETV Bharat / state

പഞ്ച് ചെയ്തു മുങ്ങുന്നവരെ സിസിടിവി വച്ചു പിടികൂടും; മുന്നറിയിപ്പുമായി സര്‍ക്കുലര്‍ - -secretariat-employees

അതിരാവിലെ പഞ്ചിങ് രേഖപ്പെടുത്തി പുറത്തുപോകുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തും. ഇവർക്കെതിരെ ഗുരുതര അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിൽ പറയുന്നു.

സെക്രട്ടേറിയേറ്റ്
author img

By

Published : Feb 12, 2019, 3:59 PM IST

സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം കര്‍ക്കശമാക്കാന്‍ തീരുമാനം. അതിരാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത് ഉദ്വോഗസ്ഥർ പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ രാവിലെ 9 മണിക്ക് മുമ്പ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായാണ് പരാതി. നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ പിന്തുണ ബിശ്വനാഥ് സിൻഹയ്ക്കുണ്ടെന്നാണ് റിപ്പോട്ടുകൾ.

Intro:Body:

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സർക്കാർ. അതിരാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പലരും പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി. 

സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുൻപ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായാണ് പരാതി, ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം പരിശോധിച്ചാൽ ഇവർ നേരത്തെ എത്തിയതായി ആയിരിക്കും കാണുക. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. സിസിടിവിയുടെ സഹായത്തോടെ പുറത്ത് പോകുന്നവരെ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം. 

രണ്ടാഴ്ച മുമ്പാണ് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ തിരിച്ചെത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണ സിൻഹയ്ക്കുണ്ടെന്നാണ് വിവരം. മുങ്ങി നടക്കുന്നവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികളാണെന്നാണ് സൂചന. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.