ETV Bharat / state

'സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം'; തെരുവുനായ വിഷയത്തിൽ കലക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

author img

By

Published : Sep 29, 2022, 7:59 PM IST

തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് കലക്‌ടർമാരോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

services of volunteers should also be utilized  stray dog issue  stray dog  cheif minister pinarayi vijayan  pinarayi vijayan  conference of collectors  latest news in trivandrum  pinarayi vijayan to collectors  cheif minister about stray dogs  latest news today  തെരുവുനായ വിഷയത്തിൽ  സന്നദ്ധ പ്രവർത്തകരുടെ സേവനം  കളക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി  പിണറായി വിജയൻ  ദ്വിദിന വാർഷിക സമ്മേളനത്തിലാണ്  തിരുവനന്തപുരം ഏറ്റവുെ പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം'; കളക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം : തെരുവ് നായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് കലക്‌ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ തെരുവ് നായ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങള്‍ ഗുണം ചെയ്‌തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കലക്‌ടർമാർ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ല കലക്‌ടർമാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാർഷിക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുണ്ടെന്ന് കലക്‌ടര്‍മാർ ഉറപ്പ് വരുത്തണം. കലക്‌ടർ പദവി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണ്.

Also Read: 'പേടിക്കരുത്, നായയെ ഭയപ്പെടുത്തരുത്, കണ്ണില്‍ തുറിച്ചുനോക്കുകയുമരുത്'; ടയറുകള്‍ കഴുകിയും ആക്രമണം കുറയ്ക്കാം

എന്നാൽ ആ പദവി കരിയറിലുടനീളം ഓർക്കാൻ അനുയോജ്യമായ കാലമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുക വഴി ആ കാലം അവിസ്‌മരണീയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 37 പ്രധാന അജണ്ടകളും 27 അജണ്ട കുറിപ്പുകളുമടങ്ങുന്ന വിഷയങ്ങൾ രണ്ടുദിവസത്തെ യോഗം ചർച്ച ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.