ETV Bharat / state

തത്സമയം സ്‌കൂള്‍ കായികമേള; ആവേശം ചോരാതെ പ്രേക്ഷകരിലേക്കെത്തിച്ച് കൈറ്റ് വിക്‌ടേഴ്‌സ്

author img

By

Published : Dec 6, 2022, 3:24 PM IST

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 2009 മുതലുള്ള കലോത്സവം ഉള്‍പ്പടെയുള്ള മുഴുവന്‍ പരിപാടികളും കൈറ്റ് വിക്‌ടേഴ്‌സ് ഓണ്‍ലൈനായി ലഭ്യമാക്കുന്നുണ്ട്. ഇത് ആദ്യമായാണ് കായിക മേളയുടെ സമ്പൂര്‍ണ തത്സമയ സംപ്രേഷണം നടത്തുന്നത്.

state sports meet  state sports meet live  state sports meet live streaming  kite victers  സ്‌കൂള്‍ കായികമേള  കൈറ്റ് വിക്‌ടേഴ്‌സ്  വിക്‌ടേഴ്‌സ്  ഹെലികാം
തത്സമയം സ്‌കൂള്‍ കായികമേള

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ ശ്രദ്ധേയമായി കൈറ്റ് വിക്ടേഴ്‌സിന്‍റെ ലൈവ് റിപ്പോർട്ടിങ്. പ്രധാന വേദിയായ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യുണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായി ഒരു ഹെലികാം ഉൾപ്പെടെ എട്ട് ക്യാമറകൾ സജീകരിച്ചാണ് കായികോത്സവം ഇടതടവില്ലാതെ തത്സമയ സംപ്രേക്ഷണം നടത്തുന്നത്. 2009 മുതൽ കലോത്സവം ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരിപാടികൾ കൈറ്റ് വിക്‌ടേഴ്‌സ് ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്.

തത്സമയം സ്‌കൂള്‍ കായികമേള

കായികമേളയുടെ സമ്പൂര്‍ണമായ തത്സമയ സംപ്രേഷണം ആദ്യമായാണ് നടത്തുന്നത്. ഇതിനായി പ്രധാന മത്സരവേദിയായ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ കൺട്രോൾ റൂം, ലൈവ് കമന്‍ററി, എല്‍ഇഡി ഡിസ്‌പ്ലേ തുടങ്ങി വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോഡുകളും ഓൺലൈൻ പോര്‍ട്ടലിലൂടെ ലഭിക്കും.

ഓരോ കുട്ടിയുടെയും സബ്‌ജില്ല തലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്‌കൂള്‍ സ്പോര്‍ട്‌സ്‌ യൂണിക് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍) ഈ വര്‍ഷം പുതുതായി നിലവില്‍ വരുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയും ചാനലിന്‍റെ വെബ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായുള്ള 38 മത്സര ഇനങ്ങളുടെയും പൂര്‍ണമായ വിശദാംശങ്ങള്‍ ഓണ്‍ലൈനായും സംഘാടകര്‍ ലഭ്യമാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.