തിരുവനന്തപുരം: പ്രൊഫ. വി.കെ രാമചന്ദ്രനെ വൈസ് ചെയർപേഴ്‌സാണായി നിലനിർത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രിയാണ് ചെയർമാൻ. മുൻ മന്ത്രി എ.കെ ബാലന്‍റെ ഭാര്യ പി.കെ ജമീല, മിനി കെ. സുകുമാർ, ജിജു പി. അലക്‌സ് എന്നിവരെ വിദഗ്ധ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സന്തോഷ് ജോർജ് കുളങ്ങരയെ പാർട്ട് ടൈം വിദഗ്‌ധ അംഗങ്ങളിൽ ഒരാളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാണ്.