തിരുവനന്തപുരം: നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ മ്യൂസിയങ്ങളും മൃഗശാലകളും ഇന്ന് തുറക്കും. മാസ്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പ്രവേശന കവാടത്തിൽ ശരീര താപനില പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുന്നത്. പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിൽ പ്രഭാത, സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. നേപ്പിയർ മ്യൂസിയത്തിൽ ഒരു സമയം 26 പേർക്കും ആർട്ട് ഗ്യാലറയിൽ 20 പേർക്കുമായിരിക്കും പ്രവേശനം. എന്നാൽ മൃഗശാലയിൽ സന്ദർശകരുടെ എണ്ണം എത്രയെന്ന് പറഞ്ഞിട്ടില്ല.
സംസ്ഥാനത്തെ മ്യൂസിയങ്ങളും മൃഗശാലകളും ഇന്ന് തുറക്കും - കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മ്യൂസിയങ്ങളിലും മൃഗശാലകളിലും പ്രവേശനം.