തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനും മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയും നിർമാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 2018ലെ ജെ.സി ഡാനിയൽ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു.
പ്രേം നസീറിന്‍റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം, സംഘട്ടന സംവിധായകൻ ത്യാഗരാജൻ, മുതിർന്ന നിശ്ചല ഛായാഗ്രാഹകൻ ശിവൻ എന്നിവരെയടക്കം മലയാള സിനിമയിലെ മുതിർന്ന തലമുറയിൽപ്പെട്ട പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.