തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്. കോളജുകളും സ്‌കൂളുകളും തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ നാലിനാണ് കോളജുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നവംബര്‍ ഒന്നിന് സ്‌കൂളുകളും തുറക്കും. ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കോളജ് തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറായി കഴഞ്ഞു. കോളജുകള്‍ തുറക്കുന്നതിനു മുമ്പ് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിക്കാനുള്ള വിദ്യാര്‍ഥികള്‍ക്ക് അത് എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കും.
സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും. തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചും പാലാ ബിഷപ്പിന്‍റെ നര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിലെ വിവാദവും മന്ത്രിസഭ ചര്‍ച്ച ചെയ്യും.
മന്ത്രിമാര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഇന്ന അവസാനിക്കുകയാണ്. പരിശീലനത്തിന്‍റെ അവലോകനവും മന്ത്രിസഭ യോഗത്തിലുണ്ടാകും.