ETV Bharat / state

എസ്‌എസ്‌എല്‍സി -പ്ലസ്‌ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി - പരീക്ഷ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ മാർച്ച് 31നും പ്ലസ്‌ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 30നും ആരംഭിക്കും.

SSLC Plus Two and Vocational Higher Secondary Examinations  എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്  പ്ലസ്‌ടു വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 30ന്  പരീക്ഷ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  Education Minister V Sivankutty announces exam date
എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്; പ്ലസ്‌ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 30ന്
author img

By

Published : Mar 27, 2022, 11:41 AM IST

Updated : Mar 27, 2022, 3:18 PM IST

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31നും പ്ലസ്‌ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 30നും ആരംഭിക്കും. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

എസ്‌എസ്‌എല്‍സി -പ്ലസ്‌ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എൽസി, ഹയർസെക്കൻഡറി ക്ലാസുകളുടെ ഐ.ടി, പ്രാക്‌ടിക്കൽ പരീക്ഷകൾ മെയ് മൂന്ന് മുതൽ പത്ത് വരെ നടത്തും. 427407 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുക. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാകേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം 891373 ആണ്.

ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണം

പരീക്ഷ നടത്തിപ്പിന് മുന്നോടിയായി അധ്യാപക സംഘടനകൾ, അനധ്യാപക സംഘടനകൾ എന്നിവർ അടങ്ങുന്ന ഉന്നതതല യോഗം ചേർന്നു. പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ, ഡി.ഡിമാർ, ആർ.ഡി.ഡിമാർ,എ.ഡിമാർ, ജോയിന്‍റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി അന്തിമ വിലയിരുത്തൽ നടത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

അംഗീകാരമില്ലെങ്കില്‍ കടിഞ്ഞാൺ

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കടിഞ്ഞാണിടാൻ വിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്‍റെ അംഗീകാരമില്ലാതെ സ്വയം പ്രഖ്യാപിച്ചു നടത്തുന്ന സ്‌കൂളുകളുടെ കണക്കെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി. ഇത്തരം സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.

പ്രൈമറി ക്ലാസുകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടുന്നതിനേക്കാൾ ഫീസാണ് ചോദിക്കുന്നത്. ടിസി നൽകാതെ കുട്ടികളെയും രക്ഷിതാക്കളെയും മാനസിക സംഘർഷത്തിലാക്കാൻ അനുവദിക്കില്ല. ടിസി നൽകാത്ത സാഹചര്യമുണ്ടായാൽ സർക്കാർ ഇടപെടും. കുട്ടികളുടെ വിദ്യാഭ്യാസം കൊള്ളലാഭമുണ്ടാക്കാൻ ഉപയോഗിക്കുന്ന നടപടി അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാംക്ലാസിൽ ചേരാനുള്ള പ്രായം ഈ വർഷം അഞ്ച് വയസായി നിലനിർത്തും. അടുത്തവർഷം മാറ്റം വേണോ എന്ന് ഇക്കാര്യത്തിൽ വ്യക്തത വന്നതിനു ശേഷം തീരുമാനിക്കും. സ്‌കൂൾ പ്രവേശനത്തിന് പരീക്ഷ നടത്തുന്നതിനോട് സർക്കാരിന് യോജിപ്പില്ല. പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിൽ ചെയ്യേണ്ട നടപടി സംബന്ധിച്ച് സ്കൂളുകൾക്കായി മാർഗരേഖ തയ്യാറാക്കും. ഇക്കാര്യം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും

നല്ല തയ്യാറെടുപ്പോടെ പുതിയ അധ്യയന വർഷം ആരംഭിക്കാനാണ് സർക്കാർ തീരുമാനം. സ്‌കൂൾ തുറക്കുന്നതിനു മുമ്പ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള നടപടികൾ തുടരുകയാണ്.

അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മെയ് മാസത്തിൽ ശിൽപശാല സംഘടിപ്പിക്കും. സ്‌കൂളുകളുടെ സമഗ്രവികസനം ലക്ഷ്യം വച്ചാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ല. വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തും. ബോധപൂർവം സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കാതെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ALSO READ: ഇന്ധനവില ഇന്നും കൂട്ടി ; 6 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 3.88 രൂപ

Last Updated : Mar 27, 2022, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.