ETV Bharat / state

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർ .എൻ .എ കിറ്റ് വിപണിയിൽ

കൊച്ചി ആസ്ഥാനമായ ആഗാപ്പേ ഡയഗനോസ്റ്റിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് കിറ്റ് വിപണിയിൽ എത്തിക്കുന്നത്. അഗാപ്പെ ചിത്ര മാഗ്ന എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.

rna kit  sree_chithra_rna_isolaton_kit_  trivandrum sreechithra  covid  covid updates  തിരുവനന്തപുരം  കൊവിഡ്
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർ .എൻ .എ കിറ്റ് വിപണിയിൽ
author img

By

Published : May 22, 2020, 9:53 AM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർ .എൻ .എ വേർതിരിക്കൽ കിറ്റ് വിപണിയിൽ.കൊച്ചി ആസ്ഥാനമായ ആഗാപ്പേ ഡയഗനോസ്റ്റിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് കിറ്റ് വിപണിയിൽ എത്തിക്കുന്നത്. അഗാപ്പെ ചിത്ര മാഗ്ന എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ സരസ്വത് കിറ്റ് വിപണിയിൽ ഇറക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള ആർ ടി ലാമ്പ്, ആർ.ടി .ക്യു പി.സി .ആർ, ആർ. ടി.പി. സി.ആർ പരിശോധനകൾക്ക് ആർ.എൻ.എ വേർതിരിക്കുന്നതിനും മറ്റ് പി.സി.ആർ അടിസ്ഥാന പരിശോധകൾക്കും കിറ്റ് ഉപയോഗിക്കാം. കൊവിഡ് പരിശോധന ഫലം വൈറസിന്‍റെ ആർ.എൻ.എ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനും കിറ്റ് സഹായിക്കും. ഡോ അനുപ് കുമാർ തെക്കു വീട്ടിലിന്‍റെ നേതൃത്വത്വത്തിൽ വികസിപ്പിച്ച കിറ്റിന് ഐ സി എം ആറിന്‍റെയും കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ ബോർഡിന്‍റെയും അനുമതി ലഭിച്ചതോടെ കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ചത്. 150 രൂപയാണ് കിറ്റിന്‍റെ വില. നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ആർ.എൻ.എ വേർതിരിക്കൽ കിറ്റിന് 300 രൂപയോളമാണ് വില. പ്രതിമാസം 3 ലക്ഷം കിറ്റുകൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.