ETV Bharat / state

സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയുടെ അറിവോടെ: കെ.എസ്.ശബരിനാഥൻ

കരാറുകൾ സംബന്ധിച്ച് ഐ.ടി സെക്രട്ടറിയുടെ പ്രതികരണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്.

തിരുവനന്തപുരം വാർത്ത  thiruvanthapuram news  കെ.എസ്.ശബരിനാഥൻ  സ്പ്രിംഗ്ലർ വിവാദം
സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയുടെ അറിവോടെ ;കെ.എസ്.ശബരിനാഥൻ
author img

By

Published : Apr 18, 2020, 8:44 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാറിന്‍റെ ഉത്തരവാദിത്തം ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഏറ്റെടുത്ത് ചാവേറാവുകയാണെന്ന് കെ.എസ്.ശബരിനാഥൻ എംഎൽഎ. ഇത്രയും നിർണായക തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥന് കഴിയില്ല.

സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയുടെ അറിവോടെ ;കെ.എസ്.ശബരിനാഥൻ

മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കാം ഇത്തരം തീരുമാനം. ഇതിന് മറുപടി മുഖ്യമന്ത്രി പറയണം. കരാറുകൾ സംബന്ധിച്ച് ഐ.ടി സെക്രട്ടറിയുടെ പ്രതികരണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. ഡിജിറ്റൽ സിഗ്നേച്ചർ സ്വകാര്യ കമ്പനിയ്ക്ക് ഇ മെയിൽ അയച്ച് കരാറിൽ ഏർപ്പെട്ടത് വൻ വീഴ്ചയാണ്. കരാർ സംബന്ധിച്ച് നിയമ വകുപ്പിനെ സമീപിച്ചില്ല എന്നതും തെറ്റാണ്. ഐ.ടി വകുപ്പിന് ഇത്തരത്തിൽ തീരുമാനമെടുക്കാനാവില്ല. സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് ഐ.ടി സെക്രട്ടറി പറയുന്നത്. ഇതിൽ ഏത് വിശ്വസിക്കണമെന്ന് സർക്കാർ വ്യക്തമാക്കണം. കരാർ സംബന്ധിച്ച രേഖകൾ വ്യാജമായി ഉണ്ടാക്കി മലയാളികളെ കബളിപ്പിച്ചിരിക്കുകയാണെന്നും ശബരിനാഥൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.