തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർവകലാശാലയിൽ സ്പോട്ട് അഡ്‌മിഷൻ.
വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേരാണ് സർവ്വകലാശാല ഹാളിൽ തടിച്ചുകൂടിയത്. സർവ്വകലാശാലയുടെ പ്രവേശന കവാടത്തിൽ യുവമോർച്ച മാർച്ച് ആരംഭിച്ചതോടെ പൊലീസ് ഗേറ്റടക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് അഡ്‌മിഷൻ നടപടികൾ കഴിഞ്ഞ് ഹാളിന് പുറത്തിറങ്ങിയവർ സർവകലാശാലയുടെ അങ്കണത്തിൽ ഏറെനേരം കുടുങ്ങുകയും ചെയ്‌തു. ഇതോടെ ഇവിടെയും ആൾക്കൂട്ടം രൂപപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ സ്‌പോട്ട് അഡ്‌മിഷന് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒരേ സമയം വിളിച്ചത് വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്.