ETV Bharat / state

തുച്ഛമായ ശമ്പളം, തൊഴില്‍ ചൂഷണത്തിന് ഇരകളാകുന്നു; സമരം തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്നു എന്ന് ആരോപിച്ച് സംസ്ഥാനത്തെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ സമഗ്ര ശിക്ഷ കേരളം ആസ്ഥാനത്തിന് മുമ്പില്‍ നടത്തി വരുന്ന സമരം 25 ദിവസം പിന്നിട്ടു. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയിലും പ്രതിഷേധം ഉയരുകയാണ്

Specialist teachers Protest  Specialist teachers Protest in Thiruvananthapuram  Salary shortage of Specialist teachers  V Sivankutty on Specialist teachers protest  Minister V Sivankutty  സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍  സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം  സമഗ്ര ശിക്ഷ കേരളം  സമഗ്ര ശിക്ഷ കേരളം ആസ്ഥാനം  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  മന്ത്രി വി ശിവൻകുട്ടി  വി ശിവൻകുട്ടി  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  വി ഡി സതീശൻ
സമരം തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍
author img

By

Published : Feb 12, 2023, 7:27 PM IST

25 ദിവസം പിന്നിട്ട് സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ 25 ദിവസമായി തലസ്ഥാനത്ത് സമരം ചെയ്യുകയാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ. ഇതിനിടെ തങ്ങൾ തൊഴിൽ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രസ്‌താവന നുണയാണെന്നും ആരോപിച്ച് സ്പെഷ്യലിസ്റ്റ് അധ്യാപക സംഘടന രംഗത്തു വന്നു. 14,000 രൂപ ശമ്പളമുണ്ടായിരുന്ന സമയത്ത് സ്‌കൂളുകളിൽ രണ്ടാം ശനിയും ഞായറാഴ്‌ചയും ഒഴികെ എല്ലാ ദിവസങ്ങളിലും തങ്ങളെ ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും സംഘടന ആരോപിച്ചു.

കരാർ അടിസ്ഥാനത്തിൽ പാർട് ടൈം ആയി ജോലി ചെയ്യുമ്പോഴും എല്ലാ സ്‌കൂൾ പ്രവൃത്തി ദിനങ്ങളിലും ജോലിക്ക് പോയിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. ബജറ്റ് സമ്മേളനത്തിലാണ് സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചത്. മാസം 10,000 രൂപ നിലവിലെ ജീവിത ചെലവിന് മതിയാകില്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

സ്പെഷ്യലിസ്റ്റ് അധ്യാപകർ പാർട് ടൈം ആയി ആഴ്‌ചയിൽ നാലു ദിനങ്ങൾ മാത്രമാണ് ജോലി ചെയ്യുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഈ വാദം തള്ളി അധ്യാപകർ ഹാജർ രേഖ പുറത്തുവിട്ടു. പ്രതിമാസം 14,000 രൂപ നൽകി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുഴുവൻ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനവും ഉണ്ടാകണമെന്നാണ് നിർദേശം.

ഇത്തരത്തിൽ തൊഴിൽ ചൂഷണം തുടർന്നുകൊണ്ടിരിക്കെയാണ് 14,000 രൂപ എന്ന ശമ്പളം വെട്ടിക്കുറച്ച് 10,000 രൂപയാക്കിയത്. ഇതോടെ അധ്യാപകരുടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് പാർടൈം ഉത്തരവ് നടപ്പിലായത്.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 1,319 സ്പെഷ്യലിസ്റ്റ് അധ്യാപകരാണുള്ളത്. പുതിയ ഉത്തരവ് പ്രകാരം പി എഫ് വിഹിതം കഴിച്ച് 8,800 രൂപയാണ് ഇവർക്ക് പ്രതിമാസം ലഭിക്കുന്നത്. ജീവിക്കാൻ മറ്റ് ജോലി ചെയ്യുകയാണ് പലരും.

മാന്യമായ വേതന വർധനവ് ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് അധ്യാപകർ. വിദ്യാഭ്യാസ മന്ത്രിയുമായി മൂന്ന് തവണ നടന്ന ചർച്ചകളും പരാജയപ്പെട്ടു. 25 ദിവസമായി സമഗ്ര ശിക്ഷ കേരളം ആസ്ഥാനത്തിനു മുന്നിൽ സമരത്തിലാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.