തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനി എസ്.ഐ മാർക്ക് പ്രത്യേക പരിശീലനം. അക്രമികളെ അധിക ബല പ്രയോഗമില്ലാതെ നേരിടാനുള്ള പരിശീലനം നൽകാനാണ് തീരുമാനം. തിങ്കളാഴ്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകി. പൊലീസ് അക്കാദമി ഡിഐജി (ട്രെയിനിങ് ) ആണ് നിർദേശം നൽകിയത്. എല്ലാ പ്രൊബേഷണറി എസ്.ഐമാരും നിർബന്ധമായും ക്ലാസിൽ പങ്കെടുക്കണം. ക്വാറന്‍റൈനിലുള്ളവർ ഓൺ ലൈനായി വീടുകളിൽ ഇരുന്ന് തന്നെ ക്ലാസിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാണ് ക്ലാസ് നടക്കുക. കൊല്ലം ചടയമംഗലത്ത് പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച വൃദ്ധന് മർദ്ദമേറ്റ സംഭവത്തിനു പിന്നാലെയാണ് നടപടി. ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത വയോധികനെ പ്രൊബേഷൻ എസ്.ഐ നജീം പൊലീസ് ജീപ്പിലേയ്ക്ക് വലിച്ചു കയറ്റുന്നതിനിടെ മർദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു.
പ്രൊബേഷണറി എസ്.ഐ മാർക്ക് പ്രത്യേക പരിശീലനം - പ്രൊബേഷണറി
അക്രമികളെ അധിക ബല പ്രയോഗമില്ലാതെ നേരിടാനുള്ള പരിശീലനം നൽകാനാണ് തീരുമാനം.