ETV Bharat / state

അനന്തശയനം മുതൽ നടരാജ വിഗ്രഹം വരെ നാനോ രൂപത്തിൽ - special story about sculptor subramanian

നാനോ ശിൽപ്പത്തിൽ റെക്കോർഡുകള്‍ വരെ സ്വന്തമാക്കിയാണ് തിരുവനന്തപുരം സ്വദേശി ഗണേശ് സുബ്രഹ്മണ്യം വാർത്തകളിൽ നിറയുന്നത്

നാനോ ശിൽപ്പങ്ങള്‍  ശിൽപ്പങ്ങളില്‍ വിസമയം സൃഷ്‌ടിച്ച് ഗണേശ് സുബ്രഹ്മണ്യന്‍  sculptor subramanian  nano sculpture  special story about sculptor subramanian  നാനോ ശിൽപ്പത്തിൽ റെക്കോർഡുകള്‍
ഗണേശ് സുബ്രഹ്മണ്യന്‍
author img

By

Published : May 13, 2022, 10:38 PM IST

Updated : May 16, 2022, 11:15 AM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിയുടെ അനന്തശയനം മോതിരത്തിനുള്ളില്‍.. അതും 3.5 മില്ലീമീറ്റര്‍ വലിപ്പത്തില്‍. കടുകുമണിയോളം പോന്ന നടരാജ വിഗ്രഹം.. ഇങ്ങനെ ശിൽപ്പങ്ങളില്‍ വിസ്മയം സൃഷ്‌ടിക്കുകയാണ് നാനോ ശില്പി ഡോ: ഗണേശ് സുബ്രഹ്മണ്യന്‍.

വര്‍ഷങ്ങളായുള്ള സൂക്ഷമ പരിശ്രമമാണ് ഗണേശ് സുബ്രഹ്മണ്യത്തിന്‍റെ ശിൽപ്പങ്ങള്‍ക്ക് പിന്നിലുള്ളത്. ആദ്യമായി നിര്‍മ്മിച്ചത് അനന്തശയന ശിൽപമായിരുന്നു. 3.5 മില്ലീമീറ്റര്‍ മാത്രം വലിപ്പത്തില്‍ സ്വര്‍ണ്ണതരിയിലായിരുന്നു ശിൽപ നിര്‍മ്മാണം.

ശിൽപ്പങ്ങളില്‍ വിസമയം സൃഷ്‌ടിച്ച് ഗണേശ് സുബ്രഹ്മണ്യന്‍

തിരുവിതാകൂര്‍ രാജകുടംബാഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്ക് സമ്മാനമായി നല്‍കാനായിരുന്നു ഈ ശിൽപ്പത്തിന്‍റെ നിര്‍മ്മാണം. ലെല്‍സിലൂടെ മാത്രം കാണാന്‍ കഴിയുന്ന ശിൽപം ഇഷ്‌ടപ്പെട്ട ഉത്രാടം തിരുനാള്‍, ഇതിനെ ഒരു ആഭരണ രൂപത്തില്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ലെന്‍സടക്കം ഘടിപ്പിച്ച് പ്രത്യേക മോതിരമായ അനന്ത വിജയം രൂപകല്‍പ്പന ചെയ്‌തത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാലും ഗണേശ് സുബ്രഹ്മണ്യത്തിനെ തേടി എത്തി. നടരാജ വിഗ്രഹം അടങ്ങിയ മോതിരമായിരുന്നു മോഹന്‍ലാലിനായി ഒരുക്കിയത്.

തുടര്‍ന്ന് നിരവധി പ്രമുഖര്‍ ഈ മോതിരത്തിനായി എത്തുന്നുണ്ട്. ഇത് കൂടാതെ നിരവധി നാനോ ശിൽപ്പങ്ങള്‍ ഇദേഹം നിര്‍മ്മിച്ചിട്ടുണ്ട്. മദര്‍തെരേസ, മക്ക മദീന, യേശു ക്രിസ്‌തു, കഥകളി, തുടങ്ങി നിരവധി ശിൽപ്പങ്ങളും.. ഇത് കൂടാതെ കൊവിഡിനെതിരെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തെ ശിൽപ്പ രൂപത്തിലാക്കിയ എസ്‌കേപ്പ് ഫ്രം കൊവിഡാണ് ഇദേഹത്തിന്‍റെ ഏറ്റവും പുതിയ സൃഷ്‌ടി.

ലോക റെക്കോര്‍ഡ് നേടിയ ഏറ്റവും ചെറിയ നമ്പര്‍ ലോക്കും ഗണേശ് സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ചിട്ടുണ്ട്. സ്വര്‍ണ്ണതരിയിലാണ് ഈ നമ്പര്‍ ലോക്ക് ഒരുക്കിയിരിക്കുന്നത്. 3 മില്ലീമീറ്റര്‍ ഉയരവും 1 മില്ലീമീറ്റര്‍ വ്യായസവും മാത്രമാണ് 5,6,7 എന്ന നമ്പറില്‍ തുറക്കുന്ന ഈ ലോക്കിനുള്ളത്.

തന്‍റെ സൃഷ്‌ടികളെ ഉള്‍പ്പെടുത്തി ചെറിയൊരു പ്രദര്‍ശന ഗ്യാലറിയും സുബ്രഹ്മണ്യന്‍ ഒരുക്കിയിട്ടുണ്ട്. തന്നെ പറ്റി അറിഞ്ഞെത്തുന്നവര്‍ക്ക് സൃഷ്‌ടികള്‍ കാണാനുള്ള അവസരം എന്നത് മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

Last Updated : May 16, 2022, 11:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.