തിരുവനന്തപുരം: 2016-2017, 2017-2018 കാലഘട്ടത്തില്‍ 26 പദ്ധതികളില്‍ രണ്ടെണ്ണത്തിന് മാത്രമെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളൂവെന്ന വിമര്‍ശനത്തെ തള്ളി ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ വിസ്മയകരമായ മാറ്റമാണ് കിഫ്ബി വഴി നടപ്പാക്കിയതെന്ന് തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കിഫ്ബി നിയമം പാസാക്കിയത് 2016 അവസാനത്തിലാണ്. പിന്നീട് ഉദ്യോഗസ്ഥരെ നിയമിച്ചു. അനിവാര്യമായ സമയം മാത്രമേ ഇതിന് വേണ്ടിവന്നുള്ളൂ. മൂന്ന് വര്‍ഷം കൊണ്ട് 43000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതില്‍ ഒരു വര്‍ഷം കിഫ്ബി രൂപീകരിക്കാനെടുത്തു. പിന്നെയുള്ള രണ്ട് വര്‍ഷം കൊണ്ടാണ് ഇത്രയും രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇത് റെക്കോഡാണ്. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത കണക്കാണിതെന്നും തോമസ് ഐസക് പറഞ്ഞു.