തിരുവനന്തപുരം: പ്രതിപക്ഷത്തിന് വിമർശനവുമായി സ്‌പീക്കർ എം ബി രാജേഷ്. ഉപചോദ്യം അനുവദിക്കുന്നതിൽ പക്ഷപാതമെന്ന പരാമർശം ദൗർഭാഗ്യകരമാണ്. റോജി എം ജോൺ പ്രത്യേക തരത്തിൽ സംസാരിക്കുന്നു. മറ്റ് അംഗങ്ങളെ പോലെയല്ല അദ്ദേഹത്തിന്‍റെ ഭാഷ. പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു.
also read: കാലാവസ്ഥ വ്യതിയാനം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
ന്യായമായ പരിഗണന എല്ലാവർക്കും നൽകുന്നുണ്ട്. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഉപചോദ്യത്തിന്‍റെ കണക്കു വയ്ക്കാൻ തയ്യാറാണെന്നും സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള അവസാനിക്കുമ്പോഴായിരുന്നു സ്പീക്കറുടെ അതൃപ്‌തി പ്രകടനം.