ETV Bharat / state

2020ലെ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും - solar

കേരളത്തിൽ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സൂര്യഗ്രഹണം വ്യക്തമായി അനുഭവപ്പെടുമെന്ന് കേരള സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോളജി മ്യൂസിയം ജോയിന്‍റ് ഡയറക്ടർ ശ്രീലത കെ. പറഞ്ഞു.

സൂര്യഗ്രഹണം  കേരള സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോളജി മ്യൂസിയം ജോയിന്‍റ് ഡയറക്ടർ ശ്രീലത കെ.  കേരള സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോളജി മ്യൂസിയം  solar  eclipse
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും
author img

By

Published : Jun 20, 2020, 6:13 PM IST

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും. കേരളത്തിൽ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സൂര്യഗ്രഹണം വ്യക്തമായി അനുഭവപ്പെടുമെന്ന് കേരള സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോളജി മ്യൂസിയം ജോയിന്‍റ് ഡയറക്ടർ ശ്രീലത കെ. പറഞ്ഞു. രാവിലെ 10:15 മുതൽ 1:15 വരെയുള്ള മൂന്ന് മണിക്കൂർ സമയമാകും കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമാകുക. 11:40തോടുകൂടി പാരമ്യതയിൽ എത്തും.

കേരളത്തിൽ 35 % സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നതായാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 3:15 ആകുമ്പോൾ ദൃശ്യം പൂർണമായും മാറും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പ്ലാനറ്റോറിയത്തിൽ സൂര്യഗ്രഹണം കാണാൻ പ്രവേശനമുണ്ടാകില്ലെന്നും ശ്രീലത .കെ പറഞ്ഞു. പകരം കേരള സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോജി മ്യൂസിയത്തിന്റെ ഫേസ് ബുക്ക് പേജ് വഴിയും ഔദ്യോഗിക യൂ ട്യൂബ് ചാനൽ വഴിയും ലൈവായി സൂര്യഗ്രഹണം വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശ്രീലത .കെ വ്യക്തമാക്കി. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരികയും ചന്ദ്രന്‍റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോഴുമാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26നാണ് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.