തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മത്സരത്തിനില്ലെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചുണ്ടെന്നും എന്നാൽ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്ക് ഒരു പരാതികളും ഇല്ലെന്നും പുതിയ ആളുകൾ പാർട്ടിയിലേക്ക് കടന്നു വരട്ടെയെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത് സീറ്റിന് വേണ്ടിയല്ല. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷമാണ് സമര രംഗത്ത് ഇറങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് ശോഭ സുരേന്ദ്രൻ - ശോഭ സുരേന്ദ്രൻ.
സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത് സീറ്റിന് വേണ്ടിയല്ല പാർട്ടിയിൽ ചർച്ച ചെയ്ത ശേഷമാണ് സമര രംഗത്ത് ഇറങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.