തിരുവനന്തപുരം: നെടുമങ്ങാട് ആനാട്ടിൽ പുരുഷന്‍റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. പുനവകുന്നിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വസ്തുവിൻ്റെ ഉടമ പുരയിടം പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു അസ്ഥികൂടം കണ്ടത്.
നെടുമങ്ങാട് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തി നടപടിക്രമം പൂർത്തിയാക്കി അസ്ഥികൂടം മെഡിക്കൽ കോളജിൽ എത്തിച്ചു. അസ്ഥികൂടത്തിന്‍റെ സമീപത്തു നിന്നും പൊലീസ് മുണ്ടും ഷർട്ടും കണ്ടെടുത്തിരുന്നു.