തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക രോഗബാധ സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി. ഉച്ചയ്ക്കാണ് യോഗം. നേരത്തെ രോഗബാധ കണ്ടെത്തിയ തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
read more:ആശങ്ക ; സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് ബാധ
ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്‌ച അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 16 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
സിക വൈറസ് ബാധയില്‍ കേന്ദ്ര ആരോഗ്യ സംഘം സംസ്ഥാനത്ത് പരിശോധന തുടരുകയാണ്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.