ETV Bharat / state

ചവറ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഷിബു ബേബി ജോൺ - rsp leader

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ആർഎസ്പി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസില്‍ ഷിബു ബേബി ജോൺ ജാമ്യമെടുത്തു.

ചവറ ഉപതെരഞ്ഞെടുപ്പ്  അന്തരിച്ച എംഎല്‍എ വിജയൻപിള്ള  ആർഎസ്‌പി നേതാവ്  ഷിബു ബേബി ജോൺ  shibu baby john  rsp leader  chavara by election
ചവറ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഷിബു ബേബി ജോൺ
author img

By

Published : Mar 19, 2020, 12:37 PM IST

തിരുവനന്തപുരം: ചവറ എംഎല്‍എ ആയിരുന്ന വിജയൻ പിള്ളയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണ്ഡലത്തിലേക്ക് മത്സരിക്കാനൊരുങ്ങി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ഇതിന്‍റെ ഭാഗമായി തന്‍റെ പേരിലുള്ള കേസുകളില്‍ ഷിബു ജാമ്യമെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ആർഎസ്പി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ഷിബു ബേബി ജോൺ ജാമ്യമെടുത്തത്.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ നിന്നാണ് ജാമ്യമെടുത്തത്. 2019 ഓഗസ്റ്റ് 27ന് നടത്തിയ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി പൊതു ജനങ്ങൾക്ക് തടസം സംഭവിപ്പിച്ചു എന്നാണ് പൊലീസ് കേസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയൻ പിള്ള നിയമസഭയിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.