ETV Bharat / state

'അനിൽ ആന്‍റണിയുടെ പ്രസ്‌താവന അപക്വം'; ഗുജറാത്ത് കലാപം അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍ - modi bbc documentary

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്‍ററിയാണ് 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍'. വിഷയത്തില്‍, ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഐടി ചീഫുമായ അനില്‍ ആന്‍റണി ബിബിസിയെ വിമര്‍ശിച്ചത് വന്‍ വിവാദമായിരുന്നു

bb modi documentary  shashi tharoor on anil antony statement  അനിൽ ആന്‍റണിയുടെ പ്രസ്‌താവന  അനിൽ ആന്‍റണി  ഗുജറാത്ത് വംശഹത്യ  ഗുജറാത്ത് കലാപം  ഗുജറാത്ത് കലാപം അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍
ഗുജറാത്ത് കലാപം അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍
author img

By

Published : Jan 25, 2023, 3:34 PM IST

ശശി തരൂര്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഒരു ഡോക്യുമെന്‍ററി കൊണ്ട് തകരുന്നതല്ല ഇന്ത്യൻ ഭരണഘടനയെന്നും അനാവശ്യ വിവാദങ്ങളാണ് നിലനിൽക്കുന്നതെന്നും ശശി തരൂർ എംപി. ബിബിസിയെ വിമര്‍ശിച്ചുള്ള അനിൽ ആന്‍റണിയുടെ പ്രസ്‌താവന അപക്വമാണ്. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്നും ഒരു ഡോക്യുമെന്‍ററി വന്നാൽ നമ്മുടെ പരമാധികാരവും അഖണ്ഡതയും തകരുമോയെന്നും ശശി തരൂർ ചോദിച്ചു.

ALSO READ| ബിബിസി ഡോ​ക്യു​മെ​ന്‍ററി: എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി പദവികൾ രാജി വച്ചു

ഒന്നിനെ നിരോധിക്കാൻ ശ്രമിച്ചാൽ അതിന്‍റെ ഇരട്ടി തിരിച്ചടിയുണ്ടാകും. ഡോക്യുമെന്‍ററിയെ ഇത്രയധികം വിവാദമാക്കിയത് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതാണ്. സെൻസർഷിപ്പ് ഇഷ്‌ടപ്പെടാത്ത കാലമാണിത്. സർക്കാർ കൂടുതൽ ഓവർ റിയാക്ഷൻ എടുത്തതാണ് വിവാദമായത്. ഗുജറാത്ത് കലാപം സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണ്.

20 വർഷം മുൻപുള്ള കാര്യങ്ങളാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്‍ററി ആക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം എടുത്തിട്ടുളളതാണ്. അതിനാൽ തന്നെ ഇതൊരു അടഞ്ഞ അധ്യായമാണ്. കോടതിയുടെ തീരുമാനത്തോട് വ്യത്യസ്‌ത അഭിപ്രായമുളളവർ കാണും. ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.