ETV Bharat / state

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരും: പിടിഐ റിപ്പോർട്ട്

മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചനകൾ പിടിഐ മുന്നോട്ടുവെയ്ക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

author img

By

Published : Aug 30, 2022, 10:40 AM IST

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  ശശി തരൂര്‍ എം പി  AICC President Election  Shashi Tharoor  AICC President Election Shashi Tharoor  Shashi Tharoor On AICC President Election  തിരുവനന്തപുരം എം പി  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി  രാഹുല്‍ ഗാന്ധി  ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ എം പി മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ തയ്യാറെടുക്കുന്നതായി പിടിഐ റിപ്പോർട്ട്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് തരൂരിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചനകൾ പിടിഐ മുന്നോട്ടുവെയ്ക്കുന്നത്. അശോക് ഗെഹ്‌ലോട്ടിനെ പ്രസിഡന്‍റായി നിർദ്ദേശിച്ചാല്‍ മറ്റൊരാളെ എതിർ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിലെ ജി-23 നേതാക്കൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അതിന്‍റെ തുടർച്ചയായാണ് ശശി തരൂരിന്‍റെ ലേഖനത്തെ വിലയിരുത്തുന്നത്. കോൺഗ്രസില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രധാനമായ നിർദേശമാണ് ശശി തരൂർ ലേഖനത്തില്‍ പറയുന്നത്. പാർട്ടി തെരഞ്ഞെടുപ്പുകൾ സംഘടനയുടെ പുനരുജ്ജീവനത്തിലേക്കുള്ള ആദ്യപടിയാണ്. ഒരു കുടുംബത്തിന് മാത്രമെ നയിക്കാന്‍ കഴിയൂ എന്ന വിശ്വാസത്താല്‍ പാര്‍ട്ടിയെ പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം എഴുതിയ പത്രലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

മൂന്ന് സുപ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ലേഖനത്തില്‍, തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്‌ത ശശി തരൂർ, രാഹുല്‍ ഗാന്ധി വിട്ട് നില്‍ക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. അതിനൊപ്പം തന്നെയാണ് കുടുംബവാഴ്‌ചയ്‌ക്ക് എതിരായ ഒളിയമ്പും പ്രയോഗിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ നിലവിലെ അവസ്ഥയും പ്രതിസന്ധിയെക്കുറിച്ചുള്ള ധാരണയും ദേശീയ ചിത്രവും കണക്കിലെടുക്കുമ്പോൾ, പ്രസിഡന്‍റ് സ്ഥാനം ആര് ഏറ്റെടുത്താലും കോൺഗ്രസ് പാർട്ടി പ്രവർത്തകരെ ഉത്തേജിപ്പിക്കുക, വോട്ടർമാരെ പ്രചോദിപ്പിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. ആ വ്യക്തിക്ക് രാജ്യത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടും, കോണ്‍ഗ്രസിനെ തിരികെ കൊണ്ട് വരാനുള്ള കൃത്യമായ പദ്ധതികളും ഉണ്ടായിരിക്കണമെന്നും ശശി തരൂര്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17 ന് നടക്കാനിരിക്കെയാണ് ശശി തരൂരിന്‍റെ തുറന്നുപറച്ചില്‍. 2001- ൽ ജിതേന്ദ്ര പ്രസാദ സോണിയ ഗാന്ധിയെ നേരിട്ടപ്പോഴാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി മത്സരം നടന്നത്. ആ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് 7,448 വോട്ടുകൾ ലഭിച്ചപ്പോൾ 94 വോട്ടുകൾ മാത്രമാണ് പ്രസാദയ്ക്ക് നേടാനായത്. അതിനിടെ, എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പല നേതാക്കളും തുടരുകയാണ്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. പല മുതിര്‍ന്ന നേതാക്കളുടെയും ആവശ്യം നിരസിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത്. തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്. പിന്നാലെ പാര്‍ട്ടിയുടെ എല്ലാ തലത്തിലും മാറ്റം ആവശ്യപ്പെട്ട് ജി23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. തുടര്‍ന്ന് 2021 ഒക്‌ടോബര്‍ 16-നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള അന്തിമ അനുമതി നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.