തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ. തരൂർ വിശ്വ പൗരനാണെങ്കിലും കോണ്‍ഗ്രസ് പാർട്ടിയിൽ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചു.
തരൂരിന് രാഷ്ട്രീയ പക്വതയില്ലെന്നും വിശ്വ പൗരനാണെങ്കിലും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. താൻ വിശ്വ പൗരനാണ് തനിക്ക് എന്തും പറയാം എന്ന നിലപാട് സ്വീകരിക്കരുതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അതേ സമയം, തരൂർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.