ETV Bharat / state

ഷാരോണിന്‍റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം

നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സി റോഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍

sharon death updates  ഷാരോണിന്‍റെ മരണം  ദുരൂഹത കൂട്ടി രക്തപരിശോധന ഫലം  ഷാരോണിന്‍റെ രക്തപരിശോധന ഫലം  ഷാരോണ്‍  തിരുവനന്തപുരം  kerala news updates  sharon death
ഷാരോണിന്‍റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം
author img

By

Published : Oct 29, 2022, 1:52 PM IST

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത കൂട്ടി രക്ത പരിശോധന ഫലം. ഒക്‌ടോബര്‍ 14ന് മരിച്ച ഷാരോണിന്‍റെ രക്‌ത പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായാണ് ഷാരോണ്‍ മരിച്ചത്.

ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്‍റെ അളവ് ഒരു മില്ലി ഗ്രാം ആയിരുന്നു. അപ്പോള്‍ ഷാരോണിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും ബിലിറൂബിന്‍റെ അളവ് 5 മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍.

സെപ്‌റ്റംബര്‍ 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാനായി മൂന്നാം വര്‍ഷ ബിഎസ്എസി വിദ്യാര്‍ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിക്കൊപ്പം താമിഴ്‌നാട്ടിലെ രാമവര്‍മൻ ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം റെക്കോഡ് ബുക്ക് വാങ്ങാന്‍ വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് കൊണ്ടാണ് വീടിന് പുറത്തേക്ക് വന്നത്. തുടര്‍ന്ന് ഷാരോണ്‍ അവശനാവുകയായിരുന്നു.

ഷാരോണിന് കാമുകി കഷായവും ജ്യൂസും നല്‍കിയതാണ് ശാരീരിക അസ്വസ്ഥകള്‍ കാരണമായത്. അവശനായ ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 26) ഷാരോണ്‍ മരിച്ചത്.

also read: പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഷാരോണ്‍ രാജിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.