ETV Bharat / state

ഷാരോണ്‍ ഗ്രീഷ്‌മയെ താലിചാര്‍ത്തിയ ശേഷമുള്ള വീഡിയോ പുറത്ത് - ഷാരോണ്‍ കൊലപാതകം

തങ്ങളുടെ വിവാഹമാണെന്ന് ഷാരോണ്‍ പറയുന്ന വീഡിയോയാണ് പുറത്തു വന്നത്

trivandrum  sharon murder case  video sharon married greeshma  ഷാരോണ്‍  തിരുവനന്തപുരം  ഗ്രീഷ്‌മ
'തങ്ങളുടെ വിവാഹമാണെന്ന് ഷാരോണ്‍': ഗ്രീഷ്‌മയെ ഷാരോണ്‍ താലിചാര്‍ത്തിയ ശേഷുള്ള വീഡിയോ പുറത്ത്
author img

By

Published : Oct 31, 2022, 1:14 PM IST

തിരുവനന്തപുരം: ഷാരോണിന്‍റെയും ഗ്രീഷ്‌മയുടെയും മറ്റൊരു വീഡിയോ കൂടി പുറത്ത്. ഷാരോണ്‍ ഗ്രീഷ്‌മയ്ക്ക് താലിചാര്‍ത്തിയ ശേഷമുള്ള വീഡിയോയാണ് പുറത്തു വന്നത്. ജാതക പ്രകാരം ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്‌മ ഷാരോണിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ജാതകത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് ഷാരോണ്‍ ഗ്രീഷ്‌മയ്ക്ക് താലി ചാര്‍ത്തിയത്. ഇതിനു ശേഷമെടുത്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ വീഡിയോയില്‍ ഇന്ന് തങ്ങളുടെ വിവാഹമാണെന്ന് ഷാരോണ്‍ പറയുന്നുണ്ട്.

'തങ്ങളുടെ വിവാഹമാണെന്ന് ഷാരോണ്‍': ഗ്രീഷ്‌മയെ ഷാരോണ്‍ താലിചാര്‍ത്തിയ ശേഷമുള്ള വീഡിയോ പുറത്ത്

പൊലീസിന് നല്‍കിയ മൊഴിയിലടക്കം താലകെട്ടിയതും വിവാഹം നടത്തിയതുമെല്ലാം ഗ്രീഷ്‌മ നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഷാരോണിന്‍റെ ബന്ധുക്കള്‍ വീഡിയോ പുറത്തു വിട്ടത്. ഈ വീഡിയോ പൊലീസിനും കൈമാറിയിട്ടുണ്ട്.

ഷാരോണ്‍ ഗ്രീഷ്‌മയ്ക്ക് താലി ചാര്‍ത്തിയെന്നും എല്ലാ ദിവസവും കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ ഗ്രീഷ്‌മ ഷാരോണിന് അയക്കാറുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് ഇക്കാര്യങ്ങളില്‍ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.