തിരുവനന്തപുരം: ഷാരോൺ വധക്കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് നിയമോപദേശം. റൂറൽ എസ്‌പിക്ക് ലഭിച്ച നിയമോപദേശത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഷാരോണിനെ കൊലപ്പെടുത്താനായി പ്രതിയായ ഗ്രീഷ്‌മ കഷായത്തിൽ വിഷം ചേർത്ത് നൽകിയത് തമിഴ്‌നാട്ടിൽ വച്ചാണ്.
കൊലപാതകത്തിന് വേണ്ടിയുള്ള ആസൂത്രണം നടന്നതും കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനിയുടെ കുപ്പി അടക്കമുള്ള വസ്‌തുക്കൾ കണ്ടെത്തിയതും തമിഴ്‌നാട്ടിലാണ്. ഇവയെല്ലാം പരിഗണിച്ചാണ് കേസ് തമിഴ്‌നാടിന് കൈമാറുന്നതാണ് നല്ലതെന്ന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഭാവിയിൽ പ്രതി പൊലീസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിചാരണ അടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കുമെന്നും നിയമോപദേശമുണ്ട്. ഡിജിപിക്ക് നിയമോപദേശം കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ചർച്ച നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
Also read: ഷാരോണ്‍ വധം: സിന്ധുവിന്‍റെയും നിര്‍മല്‍ കുമാറിന്‍റെയും കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍