തിരുവനന്തപുരം : ശംഖുമുഖം എയർപോർട്ട് റോഡ് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. കടൽക്ഷോഭം മൂലം തകർന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
കാലാവസ്ഥ മോശമായില്ലെങ്കില്‍ നിർമാണ പ്രവർത്തനങ്ങൾ ജനുവരിയോടു കൂടി പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിയുന്നു ; തിങ്കളാഴ്‌ച രാജി നല്‍കും
330 മീറ്റർ ദൂരത്തിലുള്ള റോഡാണ് തകർന്നത്. ഇതിന്‍റെ നിർമാണം വേഗത്തിലാക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിക്കാണ് നിർമാണത്തിനുള്ള കരാർ നൽകിയത്.
കാലാവസ്ഥ അനുകൂലമായാൽ നിർമാണപ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കാനാകും. തിരുവനന്തപുരം ടൊമാറ്റിക് ടെർമിനലിലേക്ക് പോകാൻ മറ്റ് വഴികൾ നിലവിലുള്ളപ്പോൾ, യാത്രക്കാർ പെട്ടി ചുമന്നുപോകുന്നു എന്ന തരത്തില്‍ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.