ETV Bharat / state

രേഖകൾ ഹാജരാക്കി ; ഷാഹിദ കമാലിന്‍റെ കേസ് ഉത്തരവിനായി മാറ്റി ലോകായുക്ത

വനിത കമ്മിഷൻ അംഗം ഷാഹിദ കമാല്‍ ലോകായുക്‌ത നിര്‍ദേശപ്രകാരം വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി

author img

By

Published : Dec 10, 2021, 8:03 PM IST

shahida kamal's Educational documents were produced  lokayukta seeks certificates  kerala womens commission member  ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി  വിദ്യാഭ്യാസ രേഖകൾ ആവശ്യപ്പെട്ട്‌ ലോകായുക്ത  വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാല്‍
വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി; ഷാഹിദ കമാലിന്‍റെ കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു

തിരുവനന്തപുരം : Shahida Kamal : വനിത കമ്മിഷൻ അംഗം ഷാഹിദ കമാല്‍ ലോകായുക്ത നിര്‍ദേശപ്രകാരം വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി. ഇതോടെ യോഗ്യത സംബന്ധിച്ച കേസ് ഉത്തരവിറക്കാനായി മാറ്റി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക്‌ ലിസ്‌റ്റുകളും ഷാഹിദ കമാലിന്‍റെ അഭിഭാഷകൻ ഹാജരാക്കുകയായിരുന്നു.

Educational Qualification Case : 2017ലാണ് ഷാഹിദ കമാൽ വനിത കമ്മിഷൻ അംഗമാകുന്നത്. ഷാഹിദ കമാലിന്‍റെ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സത്യസന്ധതയും ഏതു കാലയളവ്‌ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചോദ്യം ചെയ്യുന്നതെന്ന്‌ ലോകായുക്ത ചോദിച്ചു. വനിത കമ്മിഷൻ അംഗമായതിന്‌ ശേഷമുള്ള കാലയളവോ, അതിന് മുൻപുള്ള കാലയളവോ എന്നാണ് വ്യക്തമാക്കാൻ നിർദേശിച്ചത്.

Lokayukta : എന്നാൽ പരാതിക്കാരി അഖില ഖാന് ഇതിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അഭിഭാഷകന്‍റെ സേവനം ഉപയോഗിക്കാൻ കോടതി നിർദേശിച്ചെങ്കിലും പരാതിക്കാരി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേ തുടർന്നാണ് ഉത്തരവിറക്കാനായി കേസ് മാറ്റിവച്ചത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016ൽ ബികോമും 2018ൽ എംഎയും പാസായ സര്‍ട്ടിഫിക്കറ്റുകളും മാർക്ക്‌ ലിസ്‌റ്റും ഷാഹിദ കമാല്‍ ഹാജരാക്കിയവയിലുണ്ട്.

ALSO READ: 'നാട്ടുകാര്‍ കളിയാക്കുന്നു' ; കോട്ടയത്ത്‌ കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിത കമ്മിഷൻ അംഗമാകാനും ഷാഹിദ കമാൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് പരാതിക്കാരി ആരോപിച്ചത്. 2017 ൽ ഷാഹിദ സാമൂഹിക നീതി വകുപ്പിൽ സമർപ്പിച്ച രേഖകളില്‍ ഇവർക്ക് ബിരുദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2018 ജൂലൈയിൽ ഇവർ ഫേസ്ബുക്കിലൂടെ തനിക്ക്‌ ഡി.ലിറ്റ് ലഭിച്ചെന്ന് അറിയിച്ചിരുന്നു.

എന്നാൽ പതിനൊന്ന് മാസം കൊണ്ട് എങ്ങനെയാണ് ഒരാൾക്ക് ഡി.ലിറ്റ് ലഭിക്കുക എന്നാണ് ഹർജിക്കാരിയുടെ ആരോപണം. തിരുവനന്തപുരം സ്വദേശിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയ അഖില ഖാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.