ETV Bharat / state

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം - shahana suicide case

complaint to cm in shahana suicide case തിരുവല്ലത്ത് ഭർതൃ മാതാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം.

complaint to CM  suicide in Thiruvallam  suicide case  യുവതിയുടെ ആത്മഹത്യ  മുഖ്യമന്ത്രിക്ക് പരാതി  shahana suicide case  ഷഹനയുടെ ആത്മഹത്യ
complaint to cm in shahana suicide case
author img

By ETV Bharat Kerala Team

Published : Jan 7, 2024, 9:55 PM IST

തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്‍റെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി (complaint to cm). ഓഫീസിൽ എത്തിയാണ് പരാതി നൽകിയത്. ഷഹന വീട്ടിൽ സ്ത്രീധന പീഡനം നേരിട്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു (shahana suicide in Thiruvallam).

പൊലീസിന് ഇതുവരെ പ്രതികളെ പിടിക്കാനായില്ല. ബാഹ്യ ഇടപെടലുകൾ മൂലമാണ് പ്രതികളെ പിടികൂടാൻ സാധിക്കാത്തത്. പ്രതികൾ സ്വാധീനമുള്ളവരാണെന്നും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ശിക്ഷ ഉറപ്പാക്കണം എന്നും കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

സംഭവത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതായി കണ്ടെത്തിയ തിരുവല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിസംബര്‍ 26 നായിരുന്നു ഷഹനയെ തിരുവല്ലം വണ്ടിത്തടത്തെ വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവില്‍ പോയിരുന്നു.

2020 ലായിരുന്നു നൗഫലും ഷഹനയും വിവാഹിതരായത്. ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹമെങ്കിലും ഷഹാനയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്‍റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും ഭര്‍ത്താവ് നൗഫല്‍ ഇത് തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.

ഭർതൃ മാതാവിന്‍റെ പീഡനം കാരണം പിന്നീട് ഷഹന സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് നൗഫലിന്‍റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് കുഞ്ഞുമായി പോവുകയും ഷഹന വീട്ടിൽ ആത്മഹത്യ ചെയുകയുമായിരുന്നു. സംഭവത്തിൽ പ്രതികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതായി മുൻപും ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ: ഇത്തരത്തില്‍ കോഴിക്കോട്‌ ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് അറസ്‌റ്റിലായിരുന്നു. ഭര്‍ത്താവിന്‍റെ അമ്മാവൻ ഹനീഫയെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഹനീഫയെ ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഷബ്‌നയുടെ മകളുടെ മൊഴിയാണ് ഇവരെ പ്രതി ചേർക്കുന്നതിൽ നിർണായകമായത് എല്ലാകാര്യങ്ങൾക്കും ദൃസാക്ഷിയായതുകൊണ്ട് മകളുടെ മൊഴി വളരെ ഗൗരവമായതായിരുന്നു. ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയും ഡി വൈ എസ്‌ പി എടുത്തിരുന്നു. പ്രതികളെ സംരക്ഷിക്കുകയാണെന്നും കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പിന്നാലെ ഷബ്‌നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ഭർതൃ വീട്ടിലെ പീഡനത്തിന്‍റെ തെളിവുകൾ നൽകിയിട്ടും ഷബ്‌നയുടെ ഭർത്താവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു.

ALSO READ: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; കടക്കല്‍ സ്റ്റേഷനിലെ സിപിഒയ്‌ക്ക് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.