ETV Bharat / state

നിയമസഭയിൽ പ്രതിപക്ഷ ബഹളം;സ്പീക്കർ സഭ വിട്ടിറങ്ങി - ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവം

ഷാഫി പറമ്പില്‍ എംഎല്‍എക്ക്  പൊലീസ് മർദ്ദനമേറ്റ സംഭവം ചോദ്യോത്തര വേള ഒഴിവാക്കി അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം

ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവം; നിയമസഭയിൽ പ്രതിപക്ഷ ബഹളം
author img

By

Published : Nov 20, 2019, 10:42 AM IST

Updated : Nov 20, 2019, 2:18 PM IST

തിരുവനന്തപുരം: കെഎസ്‌യു നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. അസാധാരണ സംഭവങ്ങളെ തുടർന്ന് സഭ സ്തംഭിച്ചു

നിയമസഭയിൽ പ്രതിപക്ഷ ബഹളം;സ്പീക്കർ സഭ വിട്ടിറങ്ങി

റോജി. എം. ജോൺ, അൻവർ സാദത് ,ഐ.സി ബാലകൃഷ്ണൻ എന്നിവരാണ് ഡയസിലേയ്ക്ക് കയറിയത്. ഇവരെ പിൻതിരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളി, വി.പി സജീന്ദ്രൻ എന്നിവരും ഡയസിലേക്ക് കയറി. തുടർന്ന് സ്പീക്കർ സഭ വിട്ടിറങ്ങിറങ്ങുകയായിരുന്നു.

സാധാരണ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോൾ സഭ പിരിയുന്നതായോ ,നിർത്തി വെക്കുന്നതായോ അറിയിപ്പ് നൽകിയാണ് സ്പീക്കർ ചെയർ വിടുക. എന്നാൽ പ്രതിപക്ഷാഗംങ്ങൾ ഡയസിൽ പ്രവേശിച്ച ഉടനെ സ്പീക്കർ ഒന്നും പറയാതെ ഡയസിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. സ്പീക്കർ സഭ വിട്ടിറങ്ങിയ ശേഷവും ഭരണ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ നേർക്കു നേർ വെല്ലുവിളി തുടർന്നു.

ഈ സർക്കാരിന്‍റെ കാലത്ത് പ്രതിപക്ഷം ഇതാദ്യമായാണ് ഡയസിൽ പ്രവേശിക്കുന്നത്. ഡയസിൽ പ്രവേശിച്ച എംഎൽഎമാർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത .

Intro:കെ എസ് യു നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ബഹളം. വിഷയം ചോദ്യോത്തര വേള ഒഴിവാക്കി അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.

Body:ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. പ്ലക്കാർഡുകളും ബാനറുകയ്യും ഉയർത്തിയായിരുന്നു പ്രതിഷേധം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ ശൂന്യവേളയിൽ വിഷയം പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചു 'എന്നാൽ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്ന നിലപാടിൽ ഉറച്ചു നിന്നു. തുടർന്ന് ചോദ്യോങ്ങൾ ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ ചോദ്യോത്തര വേള തുടർന്നു. അപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Nov 20, 2019, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.