തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ദുരഭിമാനം കേരളത്തിലെ യുവാക്കളുടെ ജോലിയെ ബാധിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. യുവജന ദ്രോഹത്തിന്‍റെ മഷിയാണ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവ്. ജനങ്ങളെ സർക്കാർ ആക്ഷേപിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
സിപിഒ ഉദ്യോഗാർഥികൾക്ക് വേണ്ടി സർക്കാർ ചെയ്‌ത കാര്യങ്ങൾ വ്യക്തമാക്കണം. യുവജന വഞ്ചനയ്ക്ക് സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.