തിരുവനന്തപുരം : സർവകലാശാലയിൽ സംഘപരിവാർ നോമിനികളെ തിരുകി കയറ്റുന്ന ഗവർണറുടെ സമീപനത്തിനെതിരെ പ്രതിഷേധവുമായ എസ്‌എഫ്ഐ. നാളെ എസ്‌എഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കി സമരവും രാജ്ഭവൻ വളയലും നടക്കും (SFI strike against governor Statewide strike tomorrow). കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവർണർ സംഘ പരിവാർ കേന്ദ്രങ്ങളാക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു.
ഇതര സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും ഇതിനെതിരെ മൗനം പാലിക്കുന്നുവെന്നും പി എം ആർഷോ കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും നേതൃത്വം ഇതിനെതിരെ മൗനം പാലിക്കുകയാണ്. ഇതിന്‍റെ കാരണം കാലിക്കറ്റ് യൂണിവേ്‌സിറ്റിയിലെ സെനറ്റ് നോമിനേഷൻ വരുമ്പോൾ കാണാൻ കഴിയും.
ആർഎസ്എസിന് പുറമെയുള്ള രണ്ട് നോമിനേഷനുകളിൽ ഒന്ന് കോൺഗ്രസുകാരനും മറ്റൊന്ന് ലീഗ് നേതാവുമാണ് - എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഗവർണർ ഭരണഘടന പദവി മറന്നുകൊണ്ട് ആൽഎസ്എസിന്‍റെ വെറും ടൂളായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രസ്‌താവനയോട് എതിർപ്പ് : പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി പുറത്തുവന്ന ശബ്‌ദരേഖയിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രതികരിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറ്റവും മികച്ചതാണെന്ന് പി എം ആർഷോ പറഞ്ഞു. ഡയറക്‌ടറുടെ പ്രസ്‌താവന ശരിവെക്കുന്ന ആധികാരികമായ രേഖകൾ ഒന്നും ഇല്ലെന്നും പി എം ആർഷോ വ്യക്തമാക്കി.
അതേസമയം പരീക്ഷാ മൂല്യ നിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു (Minister Sivankutty Responds To Leaked Audio on SSLC Valuation). ശിൽപശാലകളിൽ വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണം എന്ന് വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്‌ദരേഖ വിവാദമായ സാഹചര്യത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
READ MORE: ചോര്‍ന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ല; പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ തള്ളി മന്ത്രി ശിവൻകുട്ടി