ETV Bharat / state

SFI internal criticism | 'തെറ്റുചെയ്യുന്നത് പാർട്ടിയുടെ സംരക്ഷണയില്‍'; തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമര്‍ശനം

author img

By

Published : Jun 10, 2023, 5:01 PM IST

Updated : Jun 10, 2023, 5:17 PM IST

വ്യാജ സർട്ടിഫിക്കറ്റ്, കാട്ടാക്കട ആള്‍മാറാട്ടം അടക്കമുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നത്

കാട്ടാക്കട ആള്‍മാറാട്ടം  എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല സമ്മേളനം  sfi internal criticism  thiruvananthapuram district conference  sfi internal criticism in thiruvananthapuram  എസ്‌എഫ്‌ഐ  തിരുവനന്തപുരം ജില്ല സമ്മേളനം വിമര്‍ശനം
SFI internal criticism

തിരുവനന്തപുരം: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ സംഘടനയിലെ സംസ്ഥാന, ജില്ല നേതാക്കൾക്കെതിരെ രൂക്ഷവിമർശനം. പാർട്ടിയുടെ സംരക്ഷണയിലാണ് ചില നേതാക്കൾ തെറ്റുചെയ്യുന്നത് തുടരുന്നത്. എസ്എഫ്ഐക്ക് നേരെയുണ്ടായ വ്യാജ സർട്ടിഫിക്കറ്റ്, കാട്ടാക്കട ആള്‍മാറാട്ടം എന്നീ വിവാദങ്ങള്‍ നേതൃത്വത്തിന്‍റെ സമയോചിതമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്ന വിമർശനവും ഉയർന്നു.

സംസ്ഥാന നേതാക്കളെ അടക്കം ഉൾപ്പെടുത്തിയാണ് പല കമ്മിറ്റികളും വിമർശനം ഉന്നയിച്ചത്. സംഘടനയ്ക്ക് നിരക്കാത്ത നടപടികൾ സ്വീകരിച്ചതിനാലാണ് മുൻ ജില്ല സെക്രട്ടറിയേയും പ്രസിഡന്‍റിനേയും സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ജില്ല കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സംഘടനയ്ക്കു‌ള്ളിൽ പ്രായപരിധി കഴിഞ്ഞവർ തുടരുന്നതും ചർച്ചയാണ്. അതേസമയം, സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളുടെ പ്രായം തെളിയിക്കാൻ പാർട്ടി നിർദേശം നൽകിയതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

'വിവാദമാകുന്നതിന് മുന്‍പ് നേതൃത്വത്തെ അറിയിച്ചു': സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾ എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റുമായി എത്തണമെന്ന നിർദേശം നൽകിയതായാണ് വിവരം. കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിൽ ഉണ്ടായ ആൾമാറാട്ട സംഭവം അടക്കമുള്ള വിഷയങ്ങൾ വിവാദമാകുന്നതിന് മുൻപ് തന്നെ സംഘടന നേതൃത്വത്തേയും പാർട്ടി നേതൃത്വത്തേയും അറിയിച്ചിരുന്നു. സമയോചിതമായി ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ സംഭവിക്കില്ലായിരുന്നു. സമയോചിതമായ ഇടപെടലുകൾ നടക്കാത്തതിനാലാണ് എസ്എഫ്ഐക്കെതിരെ പല വിമർശനങ്ങളും വിവാദമായി ഉയരാൻ കാരണമെന്നാണ് പ്രധാനമായി ഉയർന്ന വിമർശനം.

കാട്ടാക്കട ആള്‍മാറാട്ടം  എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല സമ്മേളനം  sfi internal criticism  thiruvananthapuram district conference  sfi internal criticism in thiruvananthapuram  എസ്‌എഫ്‌ഐ  തിരുവനന്തപുരം ജില്ല സമ്മേളനം വിമര്‍ശനം
എസ്‌എഫ്‌ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്നും

അതേസമയം, കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പ്രിന്‍സിപ്പാളും എസ്എഫ്ഐ നേതാവും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ശക്തം. സര്‍ക്കാരിന്‍റെ ഒത്താശയോടെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കെഎസ്‌യുവിന്‍റേയും കോൺഗ്രസിന്‍റേയും ആരോപണം. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഇതുവരെ ആരോപണ വിധേയരുടെ അടക്കം ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ്: ഒന്നാം പ്രതിയായ പ്രിന്‍സിപ്പാൾ ഷൈജു, അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പുറമെ കേസ് കോടതി പരിഗണനയില്‍ ആയതുകൊണ്ടും വിശാഖ് ഒളിവിലായതിനാലുമാണ് അറസ്റ്റ് നടക്കാത്തതെന്നാണ് വിഷയത്തിൽ കാട്ടാക്കട പൊലീസിന്‍റെ വിശദീകരണം. അതേസമയം, ഷൈജുവിനെ വെള്ളിയാഴ്‌ച (ജൂൺ ഒന്‍പത്) വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കോളജ് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ യുയുസിയുടെ പട്ടികയില്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ എന്ന വിദ്യാർഥിക്ക് പകരം വിശാഖിന്‍റെ പേര് ചേര്‍ക്കുകയായിരുന്നു.

നേരത്തെ എഫ്‌ഐആറില്‍ വിശാഖിന്‍റെ പ്രായം 25ന് പകരം 19 എന്ന് രേഖപ്പെടുത്തിയതിന്‍റെ പേരില്‍ പൊലീസിനെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. 25 വയസുള്ളതിനാലായിരുന്നു വിശാഖിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയ തെരഞ്ഞെടുപ്പ് ആൾമാറാട്ട വിഷയത്തിൽ ആരോപണ വിധേയനായ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് താത്‌കാലിക പ്രിന്‍സിപ്പാൾ ഡോ. ജി.ജെ ഷൈജുവിനെ കേരള സർവകലാശാല സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളോടും ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശം നല്‍കി.

Last Updated : Jun 10, 2023, 5:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.