ETV Bharat / state

യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ ആൾമാറാട്ടം: പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംഎൽഎമാർ കത്ത് നൽകി

കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ നടന്ന ആൾമാറാട്ടത്തിൽ പാർട്ടി നേതാക്കൾ അന്വേഷണം ആവശ്യപ്പെട്ടു

കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ്  cc college impersonation  യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആൾമാറാട്ടം  എസ്‌എഫ്‌ഐ  സിപിഎം എംഎൽഎമാർ കത്ത് നൽകി  ആൾമാറാട്ടം  SFI impersonation  SFI  impersonation in union election  Kattakkada Christian College
എസ്‌എഫ്‌ഐ ആൾമാറാട്ടം
author img

By

Published : May 21, 2023, 8:18 PM IST

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പാർട്ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎമാർ കത്ത് നൽകി. എംഎൽഎമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവരാണ് പാർട്ടിക്ക് കത്ത് നൽകിയത്. ആൾമാറാട്ടത്തിൽ കാട്ടാക്കട എംഎൽഎയായ ഐ ബി സതീഷിനും അരുവിക്കര എംഎൽഎയായ ജി സ്റ്റീഫനും പങ്കുണ്ടെന്നും നേതാക്കൾ അറിയാതെ ഇത് നടക്കില്ലെന്നും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.

വിഷയത്തിൽ ജില്ല കമ്മിറ്റി യോഗത്തിലടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും പാർട്ടിക്ക് കത്ത് നൽകിയത്. അതേസമയം സംഭവത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കേരള സർവകലാശാല രജിസ്‌ട്രാർ ആണ് പൊലീസില്‍ പരാതി നൽകിയത്.

also read : തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; പ്രിൻസിപ്പൽ ഡോ.ജി.ജെ ഷൈജുവിനെതിരെ നടപടി; സ്ഥാനത്ത് നിന്ന് നീക്കി

ഷൈജുവിന്‍റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി : കഴിഞ്ഞ ദിവസം സംഭവത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനപ്രകാരമാണ് പൊലീസിൽ പരാതി നൽകിയത്. വിവാദത്തെ തുടർന്ന് ഡോ. ജി.ജെ ഷൈജുവിന്‍റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കിക്കൊണ്ട് കേരള സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചു. പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് ഷൈജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും.

മാത്രമല്ല തട്ടിപ്പ് അന്വേഷിക്കാൻ കോളേജ് മാനേജമെന്‍റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുതുകയും ചെയ്‌തു. ഈ കഴിഞ്ഞ ഡിസംബര്‍ മാസമായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യുയുസി)ജയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്‌ക്ക് പകരം വിശാഖിന്‍റെ പേര് വന്നതാണ് വിവാദങ്ങൾക്ക് കാരണം.

also read : എസ്എഫ്ഐ ആൾമാറാട്ടം; 'ഉത്തരവാദിത്തം പ്രിന്‍സിപ്പലിന്, റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നടപടി':ആര്‍ ബിന്ദു

ആൾമാറാട്ടം വിശാഖിനെ ചെയർമാനാക്കാൻ : വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത് എന്നാണ് ആരോപണം. ഈ വരുന്ന 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. കോളജുകളില്‍ നിന്നും ജയിച്ചുവരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. 171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്.

സംഭവത്തിൽ, സർവകലാശാലയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രിൻസിപ്പൽ ഷൈജുവിനെതിരെയും എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിനെതിരെയും ആൾമാറാട്ട കേസ് സംബന്ധിച്ച് പരാതി നൽകുമെന്നും വൈസ് ചാൻസലർ പറഞ്ഞിരുന്നു.

also read : തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; 'സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്‍റെ ഭാഗം, ആദ്യം പുറത്താക്കേണ്ടത് പ്രിന്‍സിപ്പലിനെ': എംഎം ഹസന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.