ETV Bharat / state

SFI impersonation case | കാട്ടാക്കട കോളജ് മുന്‍ പ്രിൻസിപ്പാളിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് പ്രിൻസിപ്പാളിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്

Etv Bharat
Etv Bharat
author img

By

Published : Jun 15, 2023, 4:26 PM IST

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് മുന്‍ പ്രിൻസിപ്പാള്‍ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്‌എഫ്‌ഐ നേതാവ് ആൾമാറാട്ടം നടത്തിയെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ലെന്ന പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനന്‍റേതാണ് ഇടക്കാല ഉത്തരവ്.

കോളജ് പ്രിൻസിപ്പാള്‍ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്നാണ് വിഷയത്തിൽ പ്രതിയുടെ വാദം. വ്യാജ രേഖ ചമച്ചുവെന്ന് പറയുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഇദ്ദേഹം വാദിച്ചു. എന്നാൽ, പ്രതി നടത്തിയത് ഗുരുതര കുറ്റമാണ്. ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണെന്നും സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകി. യൂണിവേഴ്‌സിറ്റി ചട്ടത്തിലെ നിയമം അനുസരിച്ച് അപേക്ഷ സ്വീകരിക്കേണ്ടത് രജിസ്‌ട്രാറാണ്. ഇവിടെ ഇത്തരം സാഹചര്യം നടന്നിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒന്നാം പ്രതിയും കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പാളുമായ ജി.ജെ ഷൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

വിശാഖിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി: കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയുമായ വിശാഖിനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. വിഷയം ഗൗരവകരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു.

ALSO READ | കാട്ടാക്കട ആൾമാറാട്ട കേസ്: എസ്‌എഫ്‌ഐ നേതാവ് വിശാഖിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പ്രിൻസിപ്പാള്‍ എങ്ങനെ വിശാഖിന്‍റെ പേര് സർവകലാശാലയ്ക്ക്‌ അയച്ചുവെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി. പ്രിൻസിപ്പാളാണ് ഉത്തരവാദിയെന്ന് വിശാഖ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. എന്നാല്‍, വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പാളിന് എന്ത് കാര്യമെന്ന മറുചോദ്യം ഹൈക്കോടതി ഉന്നയിച്ചു.

താൻ നിരപരാധിയാണ്. പ്രിൻസിപ്പാളിന്‍റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേർത്തത്. തെരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായാണ് സ്ഥാനാർഥികൾ എല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്, എന്നിങ്ങനെയാണ് ഹർജിയിൽ പ്രതിയുടെ വാദങ്ങൾ. കേസിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും വാദമുണ്ട്.

ALSO READ | SFI internal criticism | 'തെറ്റുചെയ്യുന്നത് പാർട്ടിയുടെ സംരക്ഷണയില്‍'; തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമര്‍ശനം

കാട്ടാക്കട വിവാദം - എസ്‌എഫ്‌ഐയില്‍ സ്വയം വിമര്‍ശനം : എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ സംഘടനയിലെ സംസ്ഥാന, ജില്ല നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയര്‍ന്നിരുന്നു. പാർട്ടിയുടെ സംരക്ഷണയിലാണ് ചില നേതാക്കൾ തെറ്റുചെയ്യുന്നത് തുടരുന്നത്. എസ്എഫ്ഐക്ക് നേരെയുണ്ടായ കാട്ടാക്കട ആള്‍മാറാട്ടം, വ്യാജ സർട്ടിഫിക്കറ്റ് എന്നീ വിവാദങ്ങള്‍ നേതൃത്വത്തിന്‍റെ സമയോചിതമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്ന വിമർശനവും ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.