ETV Bharat / state

ജോലി കഴിഞ്ഞ് മടങ്ങവേ യാത്രാക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ - ലൈംഗികാതിക്രമം

Sexually Assaulting A Lady Passenger: പ്രതിയായ മുഹമ്മദ് ജിയാസ്‌ യുവതിയെ ആളൊഴിഞ്ഞ റോഡിൽ എത്തിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു

Accused Remanded For Sexually Assulting A Lady  Sexually Assulting A Lady Passenger  rape attempt in Thiruvananthapuram  Auto driver arrested for Sexually Assulting Lady  Auto driver Sexually Assulting case  ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം  ജോലി കഴിഞ്ഞ് മടങ്ങവേ ലൈംഗികാതിക്രമം  പ്രതി റിമാൻഡിൽ  ലൈംഗികാതിക്രമം  ആളൊഴിഞ്ഞ റോഡിൽ എത്തിച്ച് പീഡനം  Accused Remanded For Sexually Assulting A Lady  Sexually Assulting A Lady Passenger  rape attempt in Thiruvananthapuram  Auto driver arrested for Sexually Assulting Lady  Auto driver Sexually Assulting case  ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം  ജോലി കഴിഞ്ഞ് മടങ്ങവേ ലൈംഗികാതിക്രമം  പ്രതി റിമാൻഡിൽ  ലൈംഗികാതിക്രമം  ആളൊഴിഞ്ഞ റോഡിൽ എത്തിച്ച് പീഡനം
Accused Remanded For Sexually Assulting
author img

By ETV Bharat Kerala Team

Published : Nov 6, 2023, 10:28 AM IST

തിരുവനന്തപുരം : ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് പോകവേ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. സംഭവത്തിൽ പ്രതി റിമാൻഡിൽ. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിയാസിനെയാണ് (33) റിമാൻഡ് ചെയ്‌തത് (Accused Remanded For Sexually Assaulting A Lady Passenger).

ശനിയാഴ്‌ച രാവിലെ വലിയതുറ ഭാഗത്ത് വച്ചാണ് പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടിയത്. പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ്‌ രജിസ്‌റ്റർ ചെയ്‌തത് (Sexual assault on women in autorickshaw).

കേസിനാസ്‌പദമായ സംഭവം ഇങ്ങനെ : ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് അട്ടക്കുളങ്ങരയിൽ നിന്നാണ് യുവതി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറിയത്. ആളൊഴിഞ്ഞ റോഡിലേക്ക് എത്തിച്ച ശേഷം പ്രതി യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കാൻ തുടങ്ങി.

സംഭവ സമയം മദ്യലഹരിയിൽ ആയിരുന്നു പ്രതി. മോശമായ പെരുമാറ്റത്തെ തുടർന്ന് പലതവണ യുവതി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. തുടർന്ന് മുട്ടത്തറ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ റോഡിൽ എത്തിച്ച് യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു.

ALSO READ: Molestation on Flight | വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം ; നാഗ്‌പൂരിൽ 32 കാരൻ അറസ്റ്റിൽ

അവിടെ നിന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ഭീമാപ്പള്ളി ഭാഗത്ത് ഒരു ലോഡ്‌ജിൽ യുവതിയെ എത്തിക്കാനുമായിരുന്നു പ്രതിയുടെ നീക്കം. ഇതിനിടെ യുവതിയുടെ നിലവിളി കേട്ട സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരൻ ഇടപെട്ടാണ് യുവതിയെ രക്ഷിച്ചത്. തുടർന്ന് പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച രാവിലെയോടെയാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. അതേസമയം പോക്സോ അടക്കം 9 കേസുകളിൽ പ്രതിയാണ് റിമാൻഡിലായ ജിയാസ്.

ALSO READ:Woman Sexually Assaulted In KSRTC Bus : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ബസില്‍ യുവതിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസില്‍ യുവതിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം. ഒക്‌ടോബർ 23 ന് ഉച്ചയോടെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട് (Woman Sexually Assaulted In KSRTC Bus).

എറണാകുളം പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ട കെഎസ്ആർടിസി, വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ അടുത്ത സീറ്റിലിരുന്ന യുവതിയോട്‌ പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ യുവതിയ്‌ക്ക്‌ നേരെ പ്രതി നഗ്നതാപ്രദര്‍ശനവും നടത്തി.

തുടർന്ന് യുവതി ബഹളം വച്ചതിനാല്‍ ബസിലുണ്ടായിരുന്ന മറ്റ്‌ യാത്രക്കാര്‍ ഇടപെടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ പൊലീസ്‌ സംഭവ സ്ഥലത്തെത്തി, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്‌റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.