ETV Bharat / state

നെയ്യാറ്റിൻകരയിൽ കടന്നൽ ആക്രമണം; ഏഴ് പേർക്ക് കുത്തേറ്റു - കടന്നൽ

പ്രദേശത്ത് പാറശാല ഫയർഫോഴ്‌സും മാരായമുട്ടം പൊലീസും പരിശോധന നടത്തിയെങ്കിലും കടന്നലിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.

Seven injured in wasp attack in neyyanttinkara  wasp attack  wasp  നെയ്യാറ്റിൻകരയിൽ കടന്നൽ ആക്രമണം  കടന്നൽ ആക്രമണം  കടന്നൽ  പാലിയോട്
നെയ്യാറ്റിൻകരയിൽ കടന്നൽ ആക്രമണം; ഏഴ് പേർക്ക് കുത്തേറ്റു
author img

By

Published : Sep 27, 2021, 6:04 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര പാലിയോടിൽ കടന്നൽ ആക്രമണം. തിങ്കളാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു കടന്നൽ ആക്രമണം. കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് കടന്നൽ കുത്തേറ്റു.

പ്രദേശത്ത് പാറശാല ഫയർഫോഴ്‌സും മാരായമുട്ടം പൊലീസും പരിശോധന നടത്തിയെങ്കിലും കടന്നലിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.

പെരുംപ്രാത്ത് സ്വദേശി രഞ്ജിത്തിനാണ് ആദ്യം കടന്നൽ കുത്തേൽക്കുന്നത്. വീടിന് സമീപത്തെ ഷെഡ്ഡിൽ തേങ്ങ വെട്ടിയിടുന്നതിനിടെയായിരുന്നു ആക്രമണം. തുടർന്ന് പ്രദേശവാസികളെയും കടന്നൽ ആക്രമിച്ചു.

നെയ്യാറ്റിൻകരയിൽ കടന്നൽ ആക്രമണം; ഏഴ് പേർക്ക് കുത്തേറ്റു

ആക്രമണത്തിനിരയായവരെ കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മാരായമുട്ടം പൊലീസും, പാറശാല ഫയർഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Also Read: ഗുലാബ് ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ തുടരും , രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.