തിരുവനന്തപുരം : പോത്തൻകോട് ചിറ്റിക്കര പാറമടയിൽ നടന്ന സ്‌കൂബ പരിശീലനത്തിനിടെ സംഭവിച്ച അപകടത്തില്‍ ഫയർഫോഴ്‌സ് സംഘത്തിലെ ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷനിലെ ഫയർ ഓഫിസർ ജെ രതീഷാണ് പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായത്.
വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച രതീഷിന്‍റെ നില ഗുരുതരമാണ്. രതീഷ് ഉൾപ്പെടെ നാലംഗ സംഘമാണ് ഇന്നലെ ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനായി ഇറങ്ങിയത്.
ALSO READ: സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൂടി Covid 19 ; 118 മരണം
15 മീറ്റർ ആഴത്തിൽ ഡൈവ് ചെയ്തശേഷം തിരികെ വരുമ്പോൾ ഒമ്പത് മീറ്റർ താഴ്ചയിൽ സേഫ്റ്റി സ്‌റ്റോപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഷൂട്ട് അപ്പ് ചെയ്ത് മുകളിലെത്തി അബോധാവസ്ഥയിലാവുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നൈട്രജൻ നാർക്കോസിസ് എന്ന അപൂർവ അവസ്ഥയിലാണ് രതീഷ്. കേരളത്തിൽ ഇതിന് ചികിത്സയുള്ള ആശുപത്രികൾ വിരളമാണ്. ഭാഗികമായി ചികിത്സയുള്ള രതീഷിനെ ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി.