ETV Bharat / state

'പ്രായപരിധിയുടെ പേരില്‍ വേട്ടയാടപ്പെടാന്‍ നിന്നുകൊടുക്കില്ല, മൂലയ്ക്കിരുത്താനുമാവില്ല';സിപിഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി ദിവാകരന്‍ - സി ദിവാകരന്‍ വിമര്‍ശനം

സിപിഐ സംസ്ഥാന സമ്മേളനം സെപ്‌റ്റംബര്‍ 30ന് തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലവിലെ പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

senior cpim leader c divakaran  c divakaran criticisng party  c divakaran criticisng cpim  c divakaran  c divakaran criticisng party leadership  c divakaran criticisng kanam rajendran  c divakaran cpim criticism  latest news in trivandrum  cpim party conference  cpim state conference  latest news today  സ്വയം വേട്ടയാടപ്പെടാന്‍ നിന്നുകൊടുക്കില്ല  പ്രായപരിധിയുടെ പേരില്‍  സിപിഐ സംസ്ഥാന സമ്മേളനം  കാനം രാജേന്ദ്രനും  പാര്‍ട്ടി നേതൃത്വത്തിനുമെതിരെ  മുതിര്‍ന്ന സിപിഐ നേതാവ്  പ്രായപരിധി വെറും മാര്‍ഗരേഖ  വെളിയം ഭാര്‍ഗവനെ പോലെയുള്ള നേതാക്കള്‍  പാര്‍ട്ടി നേതൃത്വത്തിനും  കാനം രാജേന്ദ്രനുമതിരെ  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
'പ്രായപരിധിയുടെ പേരില്‍ സ്വയം വേട്ടയാടപ്പെടാന്‍ നിന്നുകൊടുക്കില്ല'; പാര്‍ട്ടി നേതൃത്വത്തിനും കാനം രാജേന്ദ്രനുമതിരെ സി.ദിവാകരന്‍
author img

By

Published : Sep 27, 2022, 8:46 PM IST

തിരുവനന്തപുരം : പ്രായപരിധിയുടെ പേരില്‍ പാര്‍ട്ടിയില്‍ വേട്ടയാടപ്പെടാന്‍ താന്‍ നിന്നുകൊടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. സിപിഐ സംസ്ഥാന സമ്മേളനം സെപ്‌റ്റംബര്‍ 30ന് തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലവിലെ പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരന്‍ രംഗത്തെത്തിയത്. സിപിഐ സമ്മേളനങ്ങളില്‍ നടപ്പാക്കിയ പ്രായപരിധി വെറും മാര്‍ഗരേഖ മാത്രമാണെന്നും തീരുമാനമല്ലെന്നും ദിവാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

75 വയസ് കഴിഞ്ഞവര്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പാടില്ലെന്ന തീരുമാനം സിപിഐയുടെ ദേശീയ കൗണ്‍സില്‍ എടുത്തിട്ടില്ല. അത് ചിലരെ ഒഴിവാക്കാനാണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പ്രായപരിധിയുടെ പേരില്‍ വേട്ടയാടപ്പെടാന്‍ താന്‍ നിന്നുകൊടുക്കില്ല. 100 വയസായാലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ തനിക്കറിയാം. പ്രായപരിധി സര്‍ക്കാര്‍ സര്‍വീസിലുള്ള കാര്യമാണ്. പക്ഷേ പാര്‍ട്ടിയില്‍ അത് നല്ല സമീപനമല്ലെന്നും സി ദിവാകരന്‍ വിമര്‍ശിച്ചു.

സിപിഐ നേതാവ് സി ദിവാകരന്‍റെ പ്രതികരണം

വേണ്ടത് വെളിയം ഭാര്‍ഗവനെ പോലെയുള്ള നേതാക്കള്‍ : ''എന്നെ മൂലയ്ക്കിരുത്താന്‍ ആര് വിചാരിച്ചാലും നടക്കില്ല. അതിനാരും സിപിഐയില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കുകയുമില്ല. സിപിഐക്ക് നട്ടെല്ലും തലയെടുപ്പും വേണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്.

വെളിയം ഭാര്‍ഗവന്‍ ശക്തമായ നിലപാടാണ് എല്‍ഡിഎഫില്‍ സ്വീകരിച്ചിരുന്നത്. അത് നടക്കില്ല വിജയാ എന്ന് പിണറായി വിജയന്‍റെ മുഖത്തുനോക്കി അദ്ദേഹം പറയുമായിരുന്നു. അതുപോലെയുള്ള നേതാക്കള്‍ സിപിഐയില്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

ഇത് തിരുത്തപ്പെടും. സഖാക്കള്‍ അസംതൃപ്‌തരാണ്. സിപിഐയ്ക്ക് ശക്തമായ നിലപാട് എടുക്കേണ്ടിവരും. ഇല്ലെങ്കില്‍ സിപിഐയ്ക്ക് നിലനില്‍പ്പില്ല. ഇതിന് മാറ്റമുണ്ടാക്കാന്‍ ഒരു വഴി നേതൃമാറ്റമാണ്.

നേതൃമാറ്റം എന്നാല്‍ ഒരു വ്യക്തി മാറുക എന്നതല്ല, നേതൃത്വം അപ്പാടെ മാറുകയാണ്. ഈ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടത്തുന്നത്'' - സി ദിവാകരന്‍ പറഞ്ഞു.

കാനത്തെ സെക്രട്ടറിയായി കൊണ്ടുവന്നത് താന്‍ : ''സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നോ ഇല്ലെന്നോ പറയാനാകില്ല. മത്സരം നടന്നാല്‍ എതിര്‍ക്കില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.

തീരുമാനിച്ചിട്ടില്ല, വരട്ടെ അപ്പോള്‍ നോക്കാം. കാനം രാജേന്ദ്രന്‍ സിപിഐയില്‍ എന്‍റെ ജൂനിയറാണ്. ഞാന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ എന്നോടൊപ്പം സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളാണ് കാനം. ഞാനാണ് അദ്ദേഹത്തെ സെക്രട്ടറിയായി കൊണ്ടുവന്നത്.

കാനത്തേക്കാള്‍ സീനിയറായ എനിക്ക് അങ്ങോട്ടുപോയി കാനവുമായി ബന്ധം സ്ഥാപിക്കേണ്ട കാര്യമില്ല. ഇങ്ങോട്ട് വന്ന് ആലോചിച്ചാല്‍ അഭിപ്രായം പറയും. പക്ഷേ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത ഒരു സെക്രട്ടറിക്ക് ഒരു തടസവും ഉണ്ടാക്കില്ല. അത് എന്‍റെ പാര്‍ട്ടി ബോധമാണ്'' - സി ദിവാകരന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.