ETV Bharat / state

ഭാരത് ജോഡോ യാത്ര, ജനാധിപത്യ മതേതര ബോധമുള്ളവരെ കോണ്‍ഗ്രസ് ക്ഷണിക്കുന്നു: പള്ളം രാജു

author img

By

Published : Sep 5, 2022, 8:39 PM IST

മതേതര ജനാധിപത്യ ബോധമുള്ള മുഴുവന്‍ പേരെയും ഭാരത് ജോഡോ യാത്രയില്‍ അണി ചേരാന്‍ കോണ്‍ഗ്രസ് ക്ഷണിക്കുന്നു എന്നും പള്ളം രാജു. കെപിസിസി ആസ്ഥാനത്തു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പള്ളം രാജു

senior congress leader Pallam Raju  Pallam Raju about Bharat Jodo Yatra  Bharat Jodo Yatra  Pallam Raju  ഭാരത് ജോഡോ യാത്ര  പള്ളം രാജു  കോണ്‍ഗ്രസ്  congress  എഐസിസി വക്താവ് പള്ളം രാജു  എഐസിസി  AICC
ഭാരത് ജോഡോ യാത്ര, ജനാധിപത്യ മതേതര ബോധമുള്ളവരെ കോണ്‍ഗ്രസ് ക്ഷണിക്കുന്നു: പള്ളം രാജു

തിരുവനന്തപുരം: മോദി സര്‍ക്കാരിന്‍റെ ദുഷ് ചെയ്‌തികളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുക എന്ന ദൗത്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുന്നതെന്ന് എഐസിസി വക്താവ് പള്ളം രാജു. മതേതര ജനാധിപത്യ ബോധമുള്ള മുഴുവന്‍ പേരെയും യാത്രയില്‍ അണി ചേരാന്‍ കോണ്‍ഗ്രസ് ക്ഷണിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, പണപ്പെരുപ്പം ഉള്‍പ്പെടെ ബിജെപി ഭരണത്തില്‍ രാജ്യം നേരിടുന്ന ദുരിതങ്ങളെ കുറിച്ച് യാത്രയില്‍ രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കും.

പള്ളം രാജു വാര്‍ത്താസമ്മേളനത്തില്‍

നല്ല നാളുകള്‍ വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലെത്തിയ മോദി ഭരണകൂടം ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളാണ് രാജ്യത്തിന് സമ്മാനിച്ചത്. പൊതുമേഖല സ്ഥാപനങ്ങളെ മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് തീറെഴുതി. ജനകീയ പ്രശ്‌നങ്ങള്‍ പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് അസാധ്യമായി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പണക്കൊഴുപ്പില്‍ ബിജെപി വിലയ്‌ക്കെടുക്കുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു.

രാജ്യ സുരക്ഷ പോലും അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് പള്ളം രാജു ആരോപിച്ചു. കെപിസിസി ആസ്ഥാനത്തു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു പള്ളം രാജു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.