ETV Bharat / state

ഓഫിസുകള്‍ കയറിയിറങ്ങി കാത്തുക്കെട്ടി കിടക്കേണ്ട! കെട്ടിട നിര്‍മാണ അനുമതി ഇനി എളുപ്പം - പിണറായി വിജയൻ

സംസ്ഥാനത്ത് പ്രതിവർഷം രണ്ട് ലക്ഷത്തോളം കെട്ടിടങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തുന്നതിലൂടെ പെർമിറ്റ് നൽകാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.

self attestation  building permit  permit  GOVERNMENT  MPANELLED LICENCY  state government  pinarayi vijayan  കെട്ടിട നിർമാണ പെർമിറ്റ്  പെർമിറ്റ്  മുഖ്യമന്ത്രി  പിണറായി വിജയൻ  സ്വയം സാക്ഷ്യം
ഉടമയെ വിശ്വാസത്തിലെടുത്തുള്ള കെട്ടിട നിർമാണ പെർമിറ്റിന് സംസ്ഥാനത്ത് തുടക്കം
author img

By

Published : Jul 7, 2021, 12:52 PM IST

തിരുവനന്തപുരം: കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ലഭ്യമാകുന്നതിന് നിരവധി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥയ്ക്ക് സംസ്ഥാനത്ത് വിരാമം. ഉടമയെ വിശ്വാസത്തിലെടുത്ത് കൊണ്ട് ഇനിമുതൽ സർക്കാർ ഒറ്റ അപേക്ഷയിലൂടെ കെട്ടിട നിർമാണ അനുമതി നൽകും. പദ്ധതിയുടെ രൂപരേഖ ദിവസങ്ങൾക്ക് മുമ്പ് സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (ജൂലൈ 7 2021) കുറിച്ചത്.

പ്രയോജനം രണ്ടരലക്ഷത്തോളം പേര്‍ക്ക്

ഇപ്പോൾ തന്നെ കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമാണ അപേക്ഷയും ഗ്രാമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം രണ്ട് ലക്ഷം കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തുന്നതിലൂടെ പെർമിറ്റ് നൽകാൻ കഴിയുമെന്നാണ് സർക്കാരുടെ പ്രാഥമിക വിലയിരുത്തൽ.

പെർമിറ്റ് ലഭ്യമാകുന്ന വിഭാഗങ്ങൾ

ലോ റിസ്‌ക് ഗണത്തിൽപ്പെട്ട 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്‌ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകുന്നത്.

പെർമിറ്റ് ലഭിക്കുന്നത് ഇങ്ങനെ

കെട്ടിടത്തിന്‍റെ അടിസ്ഥാനം പൂർത്തിയായി കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. ഇതുവഴി നിർമാണത്തിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും. എംപാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം.

READ MORE: ഇനി സ്വയം സാക്ഷ്യം മതി; കെട്ടിട നിർമാണ പെർമിറ്റിന് പുതിയ ഉത്തരവ്

അപേക്ഷ ലഭിച്ചുവെന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിടനിർമാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തിയതിയിൽ നിർമാണം ആരംഭിക്കാം.

ALSO READ: Kerala`s COVID-19 case:പിഴച്ചതെവിടെ? പ്രതിദിന കണക്കില്‍ കേരളം ഒന്നാമത്

സ്വയം സാക്ഷ്യപ്പെടുത്തുന്ന അടിസ്ഥാനത്തിൽ കെട്ടിടനിർമാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗര കാര്യവകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമാണത്തിനായുള്ള അപേക്ഷയും ചട്ടപ്രകാരം ആയിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടത് ഉണ്ടെങ്കിൽ അതു കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.